വെടിനിർത്തൽ കരാർ ഇല്ല; ഇസ്രായേൽ ആക്രമണം നിർത്തിയാൽ ചർച്ചകൾക്ക് തയ്യാറാർ; ഇറാൻ 

JUNE 23, 2025, 10:01 PM

ടെഹ്‌റാൻ: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തിന് മറുപടിയുമായി ഇറാൻ. 

വെടിനിർത്തൽ സംബന്ധിച്ച് ഒരു കരാറുമുണ്ടായില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രായേൽ ആക്രമണം നിർത്തിയാൽ ചർച്ചകൾക്ക് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നു.

ഇസ്രായേലുമായി ഒരു വെടിനിർത്തൽ കരാറും ഇല്ലെന്ന് ഇറാൻ അറിയിച്ചു. ഇസ്രായേൽ ആക്രമണം നിർത്തിയാൽ, തങ്ങളും വെടിവെപ്പ് നിർത്താമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുന്നത്. 

vachakam
vachakam
vachakam

ഇസ്രായേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിനുശേഷം ഇറാൻ സൈനിക പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാൻ്റെപ്രതികരണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam