ഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് കൂടുതൽ മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി.
ഇതിൽ 12 പേർ വിദ്യാർഥികളാണ്. രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
പുലർച്ചെയുള്ള വിമാനത്തിൽ 14 മലയാളികളാണ് മടങ്ങിയെത്തിയത്. ഇതിനോടകം 20 ഓളം മലയാളികളാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുമായി മൂന്ന് വിമാനങ്ങളും ഇന്ന് ഡൽഹിയിലെത്തും. ഇതിൽ രണ്ട് മലയാളികളുണ്ട് എന്നാണ് വിവരം.
രാജ്യത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രാലയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്