ഇറാനിലെ ആറ് സൈനിക വിമാനത്താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍; എവിന്‍ ജയിലിന് നേര്‍ക്കും ആക്രമണം

JUNE 23, 2025, 7:34 AM

ടെഹ്‌റാന്‍: ഇറാനില്‍ വ്യാപക നാശനഷ്ടം വരുത്തി ഇസ്രായേലിന്റെ വ്യോമാക്രമണം. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ മേഖലകളിലുള്ള ആറ് സൈനിക വിമാനത്താവളങ്ങള്‍ ആക്രമിച്ചതായും റണ്‍വേകള്‍, ഭൂഗര്‍ഭ ഹാംഗറുകള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, എഫ് 14, എഫ് 5, എഎച്ച് 1 വിമാനങ്ങള്‍ എന്നിവ നശിപ്പിച്ചതായും ഐഡിഎഫ് സ്ഥിരീകരിച്ചു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ബാസിജിലെ ആസ്ഥാനത്തും ടെഹ്‌റാന്റെ സുരക്ഷാ ചുമതലയുള്ള തരള്ള കമാന്‍ഡിലും ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തി. 

കുപ്രസിദ്ധമായ എവിന്‍ ജയിലിന് നേര്‍ക്കും ഇസ്രയേല്‍ വ്യോമാക്രമണമുണ്ടായി. ആക്രമണത്തില്‍ ജയിലിന്റെ മതിലുകളും മറ്റും തകര്‍ന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഇറാന്‍ പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam