ബെംഗളൂരു: ഇന്ദിര കാന്റീൻ പദ്ധതിക്ക് ശേഷം കർണാടക സർക്കാർ ഇന്ദിര ഫുഡ് കിറ്റ് പദ്ധതി ആരംഭിച്ചു. പോഷകസമൃദ്ധമായ ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും അടങ്ങിയ കിറ്റുകൾ ഗുണഭോക്താക്കൾക്ക് നൽകുന്ന പദ്ധതിയാണിത്.
അന്നഭാഗ്യ പദ്ധതി പ്രകാരം പൊതുവിതരണ സംവിധാനത്തിലൂടെ നിലവിൽ ഗുണഭോക്താക്കൾക്ക് അധികമായി നൽകുന്ന അഞ്ചു കിലോ അരിക്ക് പകരമായിട്ടാണ് ഇന്ദിര ഫുഡ് കിറ്റ് നൽകുന്നത് പരിഗണനയിലുള്ളത്.
പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് അധികമായി നൽകുന്ന അരി കരിചന്തയിലും മറ്റും എത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
സര്‍ക്കാര്‍ പദ്ധതി പ്രകാരം ഒരോ മാസവും അധികമായി ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്ന അരി വിപണിയിൽ കുറഞ്ഞ വിലയിൽ വിൽക്കുന്നത് അടക്കം തടയുന്നതിന് പുതിയ കിറ്റ് പദ്ധതി സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ. ജുലൈ രണ്ടിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പദ്ധതി അവതരിപ്പിക്കുമെന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നുള്ള വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്