ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടി പ്രകാരം അര്‍ഹമായ ജലവിഹിതം നിഷേധിച്ചാല്‍ പാകിസ്ഥാന് ഇന്ത്യക്കെതിരെ യുദ്ധത്തിലേക്ക് പോകുമെന്ന് മുന്‍ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പാക് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ബിലാവലിന്റെ ഭീഷണി.
'ഇന്ത്യയ്ക്ക് മുന്നില്‍ രണ്ട് വഴികളുണ്ട്: നീതിപൂര്‍വ്വം വെള്ളം പങ്കിടുക, അല്ലെങ്കില്‍ ആറ് നദികളില്‍ നിന്നും ഞങ്ങള്‍ വെള്ളം എടുക്കും,' ബിലാവല്‍ ഭൂട്ടോ പറഞ്ഞു. ഇന്ത്യ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പാകിസ്ഥാന് വീണ്ടും യുദ്ധം ചെയ്യേണ്ടി വരുമെന്നും ബിലാവല്‍ പറഞ്ഞു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് 1960ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. കരാര്‍ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിലാവലിന്റെ പാരമര്‍ശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്