പുറത്തിറങ്ങരുത്! ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ 

JUNE 23, 2025, 8:37 PM

 ഡൽഹി: അമേരിക്കയുടെ സൈനിക താവളം ലക്ഷ്യമാക്കി ദോഹയിലേക്ക് ഇറാൻ  മിസൈൽ ആക്രമണം നടത്തിയെന്ന വാർത്ത പുറത്തുവന്നപ്പോൾ ഏറെ ആശങ്കയിലായത് മലയാളികളാണ്. ഖത്തറിന്റെ മണ്ണിൽ ഒരുപാട് പ്രവാസി മലയാളികളാണ് ജോലി ചെയ്യുന്നത്.

എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറിൽ താമസിക്കുന്നതെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

ഇറാൻ  മിസൈൽ ആക്രമണം   നടത്തിയതിനു പിന്നാലെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി നിർദേശം. ‘‘നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുന്നു. ശാന്തത പാലിക്കുക, വീട്ടിനുള്ളിൽ തന്നെ തുടരുക, ഖത്തരി അധികാരികൾ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കുക.

vachakam
vachakam
vachakam

ഇറാന്റെ ഖത്തർ ആക്രമണത്തിന് പിന്നാലെ താറുമാറായി വ്യോമഗതാഗതം

ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യും’’– ദോഹയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. 

vachakam
vachakam
vachakam

 ദോഹയിലെ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ആണ് ഇറാൻ ആക്രമിച്ചത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്. അൽ ഉദൈദ് എയർ ബേസ് മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയാണ്. ഇവിടെ പതിനായിരത്തോളം യുഎസ് സൈനികരുണ്ട്. ഖത്തർ എയർവേയ്സിന്റെ ആസ്ഥാനവും ഇവിടെയാണ്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam