ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ പാകിസ്ഥാന്‍ വന്‍തോതില്‍ ആയുധസംഭരണ നീക്കങ്ങള്‍ ആരംഭിച്ചെന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍. ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ആയുധങ്ങള്‍ വാങ്ങുന്നതിന് പാക് സൈന്യം വിപുലമായ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ഗണ്യമായ തോതില്‍ ഗ്രൗണ്ട് ബേസ്ഡ് ലോഞ്ചറുകള്‍ വാങ്ങും. റോക്കറ്റുകളും ഗ്രനേഡുകളും വലിയ ഷെല്ലുകളും പ്രയോഗിക്കാന്‍ കഴിവുള്ള ലോഞ്ചറുകളാണിവ.
ചൈനയില്‍ നിന്ന് 30 വിംഗ് ലൂംഗ് യുഎവികളും (ആളില്ലാ വ്യോമ വാഹനങ്ങള്‍) പാകിസ്ഥാന്‍ വാങ്ങും. 'ചൈനീസ് കൊലയാളി ഡ്രോണുകള്‍' എന്ന് വിളിക്കുന്ന യുഎവികളാണിത്. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഈ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു.
ചൈനയുടെയും തുര്‍ക്കിയുടെയും സഹായത്തോടെ പാകിസ്ഥാന്‍ ഒരു വലിയ ഡ്രോണ്‍ ബ്രിഗേഡ് നിര്‍മ്മിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ ബ്രിഗേഡ് പിഒകെയില്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ ഏറ്റവും വിശ്വസനീയമായ പ്രതിരോധ പങ്കാളിയായ ചൈന, ആക്രമണ ഡ്രോണുകളുടെ മുഴുവന്‍ ബാച്ച് ഡെലിവറി ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ഉന്നതതല പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ടെന്നാണ് വിവരം.
കൂടുതല്‍ ആക്രമണ ഡ്രോണുകള്‍ വാങ്ങുന്നതിനായി ഒരു തുര്‍ക്കി കമ്പനിയുമായി 2021ല്‍ ഉണ്ടാക്കിയ പ്രതിരോധ കരാര്‍ പാകിസ്ഥാന്‍ പുതുക്കുകയാണ്. തുര്‍ക്കി ആക്രമണ ഡ്രോണുകള്‍ പിഒകെയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നു.
ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാനിലെ നിരവധി ചൈനീസ് നിര്‍മ്മിത നിരീക്ഷണ സംവിധാനങ്ങള്‍ ഇന്ത്യ വിജയകരമായി നശിപ്പിച്ചിരുന്നു. ഇവയ്ക്ക് പകരമായി ചൈനയില്‍ നിന്ന് വന്‍തോതില്‍ പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ പാകിസ്ഥാന്‍ വാങ്ങുന്നുണ്ട്.
ഈ ചൈനീസ് സംവിധാനങ്ങള്‍ പാക് അധിനിവേശ കശ്മീരിലെ സിയാരത്ത് ടോപ്പ്, ചില്യാരി ഗലി മേഖലകളിലാണ് സ്ഥാപിക്കുക. കൂടാതെ, അന്താരാഷ്ട്ര അതിര്‍ത്തിയിലെ ജയ്‌സാല്‍മീര്‍, ബിക്കാനീര്‍ സെക്ടറുകള്‍ക്ക് സമീപം പാകിസ്ഥാന്‍ സേന ചൈനീസ് നിര്‍മ്മിത നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
