വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച 'നാ പാം പെണ്‍കുട്ടി'യുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറുടെ സ്ഥാനത്തുനിന്ന് നിക്ക് ഉട്ടിനെ നീക്കി.
ചിത്രത്തിന്റെ ക്രെഡിറ്റില്‍ നിന്ന് നിക്ക് ഉട്ടിനെ താല്‍ക്കാലികമായി ഒഴിവാക്കുകയാണെന്ന് വേള്‍ഡ് പ്രസ് ഫോട്ടോ വ്യക്തമാക്കി. ചരിത്രത്തിന്റെ ഭാഗമായ ചിത്രം ആരെടുത്തതാണെന്ന് കൃത്യമായി പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചിത്രമെടുത്തത് അസോസിയേറ്റഡ് പ്രസ് (എ.പി) ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഉട്ട് അല്ലെന്നും ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്ന ന്യൂയെൻ ടാൻ നെ ആണെന്നും അവകാശപ്പെട്ടുകൊണ്ട് അടുത്തിടെ ‘ദി സ്ട്രിങ്ങർ’ എന്നൊരു ഡോക്യുമെന്ററി പുറത്തുവന്നിരുന്നു. ഇതോടെയാണ്, ഫോട്ടോഗ്രാഫറുടെ പേരിന്റെ സ്ഥാനത്ത് 'അണ്‍ നോണ്‍' എന്ന് ചേര്‍ക്കാന്‍ തീരുമാനം.
യുഎസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഉട്ട് 1972 ജൂണ്‍ എട്ടിനാണ് ചിത്രം പകര്‍ത്തിയത്. നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റ പെൺകുട്ടി തീപിടിച്ച വസ്ത്രങ്ങൾ ഊരിയെറിഞ്ഞ്, തെരുവിലൂടെ ഓടുന്നതായിരുന്നു ചിത്രം.
ഒൻപതുകാരിയായ ഫാന്‍ തി കിം ഫുക് ആയിരുന്നു അന്ന് ട്രാങ് ബാങ് തെരുവിലൂടെ ഓടിയത്. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പറഞ്ഞ ചിത്രം 'ദി ടെറർ ഓഫ് വാർ' എന്ന് പേരില്‍ പ്രശസ്തമായി.
ചിത്രത്തിന് 1972ല്‍ പുലിറ്റ്സര്‍ പുരസ്കാരവും 1973ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്കാരവും ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്