ഡമാസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെ പുറത്താക്കി അധികാരം പിടിച്ച ഹയാത്ത് അല്‍-തഹ്രീര്‍ അല്‍-ഷാം (എച്ച്ടിഎസ്) വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ കാവല്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 2025 മാര്‍ച്ച് 1 വരെയാവും കാവല്‍ സര്‍ക്കാര്‍ നിലനില്‍ക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.
എച്ച്ടിഎസിന്റെ പ്രധാന നേതാക്കളിലൊരാളാണ് മുഹമ്മദ് അല്‍ ബഷീര്‍. ഇദ്‌ലിബ് ആസ്ഥാനമാക്കിയ എച്ച്ടിഎസിന്റെ സിറിയന്‍ സാല്‍വേഷന്‍ സര്‍ക്കാരിനെ നയിച്ചിരുന്നതും ബഷീറായിരുന്നു.
സിറിയയിലെ ജനങ്ങളെ പീഡിപ്പിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സൈനിക ഉദ്യോഗസ്ഥരെയും വെറുതെ വിടില്ലെന്ന് എച്ച്ടിഎസ് നേതാവായ അബു മൊഹമ്മദ് അല്‍ ജോലാനി പറഞ്ഞു.
ഡിസംബര്‍ 8 ന് അല്‍-ക്വയ്ദ ബന്ധമുള്ള എച്ച്ടിഎസ് ഡമാസ്‌കസിന്റെ നിയന്ത്രണം പിടിച്ചതോടെയാണ് 50 വര്‍ഷത്തിലേറെയായി തുടരുകയായിരുന്ന അസദ് കുടുംബത്തിന്റെ ഭരണം അവസാനിച്ചത്. 13 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധവും ഇതോടെ അവസാനിച്ചു. റഷ്യയിലാണ് അസദും കുടുംബവും അഭയം തേടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്