മകൾ ലിലിബെറ്റിന്റെ നാലാം പിറന്നാൾ ആഘോഷമാക്കി മേഗൻ മാർക്കിൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മേഗൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മേഗൻ തന്റെ മകളെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആണ് ഷെയർ ചെയ്തത്.
അവർ ഒരു ബോട്ടിൽ സഞ്ചരിക്കുന്ന ചിത്രം ആണ് പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും മുടിയിൽ കാറ്റ് വീശുന്ന മനോഹര ചിതമായിരുന്നു അത്. രണ്ടാമത്തെ ചിത്രം 2021-ൽ ലിലിബെറ്റ് ജനിച്ച ഉടൻ മേഗൻ കുഞ്ഞിനെ നോക്കുന്ന ചിത്രമാണ്.
"നമ്മുടെ മനോഹരയായ പെൺകുട്ടിക്ക് ജന്മദിനാശംസകൾ! ഇന്ന് അവൾ നമ്മുടെ ജീവിതത്തിൽ എത്തിയിട്ട് നാല് വർഷം. ഓരോ ദിവസവും അതിനാൽ കൂടുതൽ പ്രകാശവാനും മനോഹരവുമായിരിക്കുന്നു. അവളുടെ പ്രത്യേക ദിനം ആഘോഷിച്ച് സ്നേഹവും ആശംസകളും അയച്ച എല്ലാവർക്കും നന്ദി!" എന്നാണ് മേഘൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
മേഗൻ പങ്കുവച്ച പുതിയ ഫോട്ടോകളിൽ ലിലിബെറ്റിന്റെ കണ്ണുകളും മുഖത്തിന്റെ മേൽഭാഗവും കാണാമെങ്കിലും, താഴത്തെ ഭാഗം മേഗൻ കെട്ടിപ്പിടിച്ചിരിക്കുന്നതുകൊണ്ടു മറഞ്ഞിരിക്കുകയാണ്. മേഗൻ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പിറകിൽ നിന്നുള്ള ചിത്രങ്ങൾ മാത്രമാണ് സാധാരണയായി പങ്കുവെക്കാറ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്