കാബൂളിൽ ചാവേർ സ്‌ഫോടനത്തിൽ താലിബാൻ മന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഭയാർഥികാര്യ മന്ത്രി ഖലീല്‍ ഉർ-റഹ്മാൻ ഹഖാനിയാണ് കൊല്ലപ്പെട്ടത്.
കാബൂളിലെ മന്ത്രാലയത്തിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. മന്ത്രാലയത്തിലെത്തിയ അഭയാർത്ഥി ചാവേറായി സ്വയം പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. സ്‌ഫോടനത്തിൽ എത്ര പേർ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യത്തെ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. കൊല്ലപ്പെട്ട ഖലീൽ ഉർ-റഹ്മാൻ ഹഖാനി താലിബാൻ്റെ പ്രമുഖ നേതാവായിരുന്നു.
ഭീകര സംഘടനയുടെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനിയുടെ സഹോദരനും നിലവിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ പിതൃസഹോദരനുമാണ് കൊല്ലപ്പെട്ട ഖലീൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്