കുവൈത്ത് സിറ്റി: അന്താരാഷ്ട്ര സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ പ്രത്യാക്രമണം. ആക്രമണത്തിന് പിന്നാലെ ഇറാനുമായിട്ടുള്ള നയതന്ത്ര ബന്ധങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കുവൈത്ത് സർക്കാർ. രാജ്യത്തുള്ള മുഴുവൻ ഇറാനിയൻ നയതന്ത്രജ്ഞരും 24 മണിക്കൂറിനകം കുവൈത്ത് വിട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രാലയം കർശന നിർദേശം നൽകി.
ആക്രമണത്തിൽ വിമാനത്താവളത്തിലെ കരാർ ജീവനക്കാരനും മധ്യപ്രദേശ് സ്വദേശിയുമായ മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെട്ടു. അറുപത്തിമൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഏഴ് പേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. ആറ് ആശുപത്രികളിലായാണ് പരുക്കേറ്റവരെ ചികിത്സിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ടെർമിനൽ പൂർണമായി അടച്ചു. ബഹ്റൈന് നേർക്ക് മിസൈൽ ആക്രമണമുണ്ടായെന്നും ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ കനത്ത പ്രതിഷേധമുയർത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
