ബെയ്റൂട്ട്: വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം. തെക്കൻ ലെബനനിലാണ് ഇസ്രായേൽ അധിനിവേശ സേന ആക്രമണം നടത്തിയത്.
ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രമാണെന്ന ധാരണയിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടാതെ, തെക്കൻ ലെബനനിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേൽ ഇസ്രായേൽ സൈന്യം വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ വൈകിട്ട് 5 മുതൽ രാവിലെ 7 വരെ ലിതാനി നദിയുടെ തെക്ക് ഭാഗത്തേക്കുള്ള യാത്ര കർശനമായി നിരോധിച്ചതായി ഇസ്രായേൽ സൈനിക മേധാവി അവിചയ് അദ്രെയുടെ അറബിക് വക്താവ് അറിയിച്ചു.
ലബനാൻ പൗരന്മാർക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പ് വെടിനിർത്തൽ കരാർ ലംഘനമാണെന്ന് ഹിസ്ബുല്ല എം.പി ഹസൻ ഫദ്‌ലല്ല ചൂണ്ടിക്കാട്ടി. ലബനാന്റെ തെക്കൻ അതിർത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന സാധാരണക്കാർക്ക് നേരെയാണ് ഇസ്രായേൽ വെടിയതിർത്തതെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്