ടെല്‍ അവീവ്: ഗാസ മുനമ്പ് പൂര്‍ണമായും പിടിച്ചെടുക്കാനും നിശ്ചിത സമയത്തേക്ക് അവിടെ തുടരാനുമുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി ഇസ്രയേല്‍ ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ. പദ്ധതി അതേപടി നടപ്പിലാക്കിയാല്‍ പലസ്തീന്‍ പ്രദേശത്ത് ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം വികസിപ്പിക്കാന്‍ കഴിയുമെന്നാണ് സുരക്ഷാ മന്ത്രിസഭയുടെ വിലയിരുത്തല്‍. അസോസിയേറ്റഡ് പ്രസാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മേഖലയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഇത് കാരണമായേക്കും. പതിനായിരക്കണക്കിന് റിസര്‍വ് സൈനികരെ സൈന്യം വിളിക്കുന്നതായി ഇസ്രയേല്‍ സൈനിക മേധാവി നേരത്തെ അറിയിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിര്‍ണായകമായ നീക്കം ഉണ്ടായത്. തിങ്കളാഴ്ച വോട്ടെടുപ്പിലൂടെയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രയേലിന്റെ നിബന്ധനകളില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യുന്നതിനും ഹമാസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്. ഹമാസിനെ പരാജയപ്പെടുത്തുക എന്ന യുദ്ധ ലക്ഷ്യം നേടിയെടുക്കാന്‍ ഇസ്രയേലിനെ സഹായിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉദ്ദേശമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്