ലണ്ടൻ സുരക്ഷിതമല്ലാത്ത നഗരം ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ ഉള്ള പല പ്രമുഖരും തുറന്നടിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു ഈ പ്രസ്താവനയ്ക്ക് എതിരായ കാര്യങ്ങൾ ആണ് ലണ്ടനിൽ സംഭവിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
2025-ൽ ലണ്ടനിലെ കൊലപാതക നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ രേഖപ്പെടുത്തി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ലണ്ടനിൽ 2025-ൽ 97 കൊലപാതകങ്ങൾ മാത്രം ആണ് സംഭവിച്ചത് എന്നും 100,000 ജനങ്ങളിൽ 1.1 കൊലപാതകങ്ങൾ എന്നത് പ്രതിവർഷ നിരക്കാണ് എന്നും ഇത് 1997 മുതൽ രേഖപ്പെടുത്തിയ കണക്കുകളിൽ ഏറ്റവും കുറവാണ് എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിലൂടെ, ലണ്ടൻ ഇപ്പോഴും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യം നോക്കുമ്പോൾ സുരക്ഷിതമായ നഗരമാണ് എന്ന് തെളിയിക്കുന്നു.
ലണ്ടൻ “സുരക്ഷിത,മായ നഗരം” ആണെന്നും, ന്യൂയോർക്ക്, ലോസ് ആഞ്ചലസ് പോലുള്ള വലിയ നഗരങ്ങളെക്കാൾ ഇത് സുരക്ഷിതമാണ്എന്നും ലണ്ടൻ പോലീസ് ചീഫ്, മെയർ എന്നിവർ പറഞ്ഞു. സാധാരണ ഉള്ള ചെറിയ കുറ്റകൃത്യങ്ങൾ വളരുന്നുണ്ടാകാം, പക്ഷേ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ കുറവാണ് എന്നും കൊലപാതക നിരക്ക് റെക്കോർഡ് താഴ്ന്നത് “ലണ്ടൻ അപകടകരമാണ്” എന്ന വാദത്തെ നേരിട്ട് തള്ളുന്നു എന്നും അവർ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
