മ്യാൻമറിലെ ജനാധിപത്യ നേതാവായ ആങ് സാൻ സൂ ചി ആകെ 20 വർഷം തടങ്കലിൽ കഴിയേണ്ടി വരും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2021 ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം കഴിഞ്ഞ 5 വർഷമായി അവർ ജയിലിലാണ്.
അതേസമയം അവരുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. തലസ്ഥാനമായ നെ പിഡോവിലെ ഒരു സൈനിക ജയിലിലാണ് അവർ എന്നാണ് ലഭിക്കുന്ന വിവരം. രണ്ട് വർഷത്തിലേറെയായി അഭിഭാഷകരെയോ കുടുംബാംഗങ്ങളെയോ കാണാൻ പോലും അനുവദിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ പൊതുവേദികളിൽ കാണാതിരുന്നാലും, മ്യാൻമറിലെ രാഷ്ട്രീയത്തിൽ സൂ ചിയുടെ സ്വാധീനം ഇപ്പോഴും ശക്തമാണ് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. സൂ ചിയെ മോചിപ്പിക്കണമെന്ന ആവശ്യം തുടർച്ചയായി ഉയരുന്നുണ്ട്. സൈന്യം യുദ്ധം അവസാനിപ്പിക്കണം, ആഭ്യന്തര യുദ്ധത്തിന് പരിഹാരം കണ്ടെത്തണം എന്ന ആവശ്യങ്ങളും ശക്തമാണ്. സൈന്യം അവരുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, “അമേ സൂ” (അമ്മ സൂ) എന്ന പേരിൽ അറിയപ്പെടുന്ന സൂ ചിയുടെ പോസ്റ്ററുകൾ ഇന്നും ചില ഇടങ്ങളിൽ കാണാം.
അതേസമയം 2010-ൽ, നീണ്ട സൈനികഭരണത്തിന് ശേഷം, സൂ ചിയെ മോചിപ്പിച്ചിരുന്നു. 2015-ൽ അവർ രാജ്യം നയിക്കുന്ന സ്ഥാനത്തെത്തി. അതായത് 1960-ന് ശേഷമുള്ള ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പിൽ വിജയം. അതിനാൽ, ഇപ്പോഴത്തെ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അത്തരമൊരു മാറ്റം ഉണ്ടാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കാരണം സൈന്യത്തിൽ പരിഷ്കരണ മനോഭാവമുള്ള നേതാക്കളില്ല, പ്രതിഷേധങ്ങൾ ക്രൂരമായി അടിച്ചമർത്തുന്നു, ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു,യുവാക്കൾ ആയുധ സമരത്തിലേക്ക് തിരിഞ്ഞു എന്നതൊക്കെ തിരിച്ചടിയാണ്.
2017-ലെ റോഹിംഗ്യ വംശഹത്യ കേസിൽ, അന്താരാഷ്ട്ര കോടതിയിൽ സൈന്യത്തെ സംരക്ഷിച്ച സൂ ചിയുടെ നിലപാട് അവരുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇന്ന് യുവതലമുറയിലെ ചിലർ അതിനെ കുറിച്ച് തുറന്നുവിമർശിക്കുന്നു.'
അതുപോലെ തന്നെ ഇപ്പോൾ സൂ ചിക്ക് 80 വയസ്സ് ഉണ്ട്. ആരോഗ്യനിലയെ കുറിച്ച് വ്യക്തമല്ല. മോചിതയാക്കിയാലും മുൻപുപോലെ ശക്തമായ നേതാവാകുമോ എന്ന കാര്യത്തിൽ സംശയമാണ്. എന്നാൽ സൈനിക ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണ് സൂ ചി. അവർക്കുപകരം ഉയർന്ന മറ്റൊരു നേതാവില്ല എന്നത് തന്നെയാണ് യാഥാർഥ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
