ഇറാൻ-പാകിസ്ഥാൻ വാതക പൈപ്പ്ലൈൻ പ്രതിസന്ധിയിൽ: ഉപരോധ ഭീഷണി മുഴക്കി യുഎസ്  

MARCH 28, 2024, 5:35 AM

 ടെഹ്‌റാൻ: പാകിസ്ഥാൻ-ഇറാൻ വാതക പൈപ്പ് ലൈൻ പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്ന് യുഎസ്.  പദ്ധതിക്ക് വാഷിംഗ്ടൺ അംഗീകാരം നൽകില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

“ഈ പൈപ്പ് ലൈൻ മുന്നോട്ട് പോകുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. ടെഹ്‌റാനുമായി ബിസിനസ്സ് നടത്തിയാൽ  പാകിസ്ഥാൻ സർക്കാരിന് ഉപരോധം ഏർപ്പെടുത്തുമെന്ന് മില്ലർ പറഞ്ഞു.

നേരത്തെ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് പാകിസ്ഥാൻ യുഎസിനെ സമീപിക്കുമെന്ന് പാക് പെട്രോളിയം മന്ത്രി മുസാദിക് മാലിക് പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

''പാകിസ്ഥാൻ അതിൻ്റെ വാദം ശക്തമായി അവതരിപ്പിക്കും, സാങ്കേതികവും രാഷ്ട്രീയവുമായ വാദങ്ങൾ അവതരിപ്പിച്ച് യുഎസ് ഉപരോധത്തിൽ നിന്ന് ഇളവ് തേടാൻ ശ്രമിക്കും” - മുസാദിക് മാലിക് പറഞ്ഞതായി വാർത്താ ഏജൻസി ദ ന്യൂസ് റിപ്പോർട്ട് ചെയ്തു. വാതക പൈപ്പ് ലൈൻ പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ-പാകിസ്ഥാൻ ഗ്യാസ് ലൈൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കാത്തതിന് ആർബിട്രേഷൻ കോടതിയെ മുഖേന  ഇറാൻ പാകിസ്ഥാന് മൂന്നാമത്തെ നോട്ടീസ് നൽകിയിരുന്നു. അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയിൽ കരാർ ലംഘിച്ചതിന് 18 ബില്യൺ ഡോളർ പിഴ ചുമത്തുമെന്ന് ഇറാൻ പാകിസ്ഥാനെ ഭീഷണിപ്പെടുത്തി.

2009-ൽ പ്രഖ്യാപിച്ച പദ്ധതിക്ക് 2014 മുതൽ കാലതാമസം നേരിടുകയാണ്. 2015-ൽ പൂർത്തിയാക്കുക  ആയിരുന്നു ലക്ഷ്യം. ഇറാനുമേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം കാരണം തങ്ങളുടെ പ്രദേശത്ത് പദ്ധതി പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ്  പാകിസ്ഥാൻ പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam