ബ്രസീലില്‍ ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ച് 8 പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക്

JUNE 21, 2025, 10:10 AM

ബ്രസീലിയ: ബ്രസീലിലെ വിനോദ സഞ്ചാര കേന്ദ്രമായ പ്രായിയ ഗ്രാന്‍ഡെയില്‍ ഹോട്ട്എയര്‍ ബലൂണ്‍ തീപിടിച്ച് തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. ബലൂണില്‍ യാത്രചെയ്തിരുന്ന 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 21 പേരെ വഹിച്ചിരുന്ന ബലൂണിനാണ് പെട്ടെന്ന് തീപിടിച്ചത്.  

തീരദേശ പട്ടണമായ പ്രായിയ ഗ്രാന്‍ഡെ നഗരത്തില്‍ പുലര്‍ച്ചെ പറക്കുന്നതിനിടെയാണ് ടൂറിസം ബലൂണിന് തീപിടിച്ചത്. അമ്പത് മീറ്ററോളം ഉയരത്തില്‍ നിന്നാണ് ആളുകള്‍ താഴേക്ക് പതിച്ചത്. അപകടത്തില്‍ അതിജീവിച്ച പതിമൂന്ന് പേരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച സാവോ പോളോയില്‍ ഒരു ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്നുവീണ്  27 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam