ലണ്ടന്‍: ഇസ്രയേലുമായുള്ള പോരാട്ടം മാസങ്ങള്‍ പിന്നിട്ടതോടെ ഹമാസ് സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണെന്ന് സംഘടനാ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് പത്രമായ അല്‍-ഷര്‍ഖ് അല്‍-ഔസത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലുമായുള്ള സംഘര്‍ഷം ഹമാസിന്റെ സൈനിക ശേഷിക്ക് മാത്രമല്ല, സാമ്പത്തിക സ്ഥിതിക്കും കനത്ത നാശനഷ്ടം വരുത്തിക്കഴിഞ്ഞു.
അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധി കാരണം ഹമാസ് ജീവനക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാലസ്തീന്‍ ആസ്ഥാനമായുള്ള തീവ്രവാദി സംഘം നാല് മാസത്തേക്ക് 900 ഷെക്കല്‍ (ഏകദേശം 240 യുഎസ് ഡോളര്‍) മാത്രമാണ് ശമ്പളയിനത്തില്‍ ചെലവിട്ടത്. ഇത് സംഘടനയിലെ അംഗങ്ങള്‍ക്കിടയില്‍ വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.
ഹമാസിന്റെ നേതൃത്വത്തെ ഐഡിഎഫ് തുടര്‍ച്ചയായി ഇല്ലാതാക്കുന്നത് മൂലം സംഘടനയ്ക്ക് കാര്യമായ നേതൃത്വ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. ഭീകരവാദ ഗ്രൂപ്പിന്റെ സര്‍ക്കാരിനുള്ളില്‍ ഒരു ശൂന്യത നിലനില്‍ക്കുന്നു.
അതേസമയം, തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി ശനിയാഴ്ച പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യുകയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
