ജെറുസലേം: വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ തെക്കന്‍ ഗാസയിലെ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഒസാമ തബാഷിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഹമാസ് ഇന്റലിജന്‍സ് ഗ്രൂപ്പിന്റെ നിരീക്ഷണത്തിനും ലക്ഷ്യമിടല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു വരികയായിരുന്നു തബാഷ്. ഹമാസ് ഇതുവരെ ഒസാമ തബാഷിന്റെ മരണ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചട്ടില്ല.
തബാഷ് ദീര്‍ഘകാലമായി ഹമാസ് സജീവ അംഗവും ഗ്രൂപ്പിലെ ഒരു പ്രധാന വ്യക്തിയുമായിരുന്നു. ഹമാസിന്റെ ഖാന്‍ യൂനിസ് ബ്രിഗേഡിലെ ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ നിരവധി പ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിരുന്നു.
'വര്‍ഷങ്ങളായി, തബാഷ് ഭീകര പ്രവര്‍ത്തനങ്ങളിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരുന്നു, 2005-ല്‍ ഗാസയിലെ ഗുഷ് കത്തീഫ് ജംഗ്ഷനില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഷിന്‍ ബെറ്റ് കോര്‍ഡിനേറ്റര്‍ ഒഡെഡ് ഷാരോണിനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ,' ടൈംസ് ഓഫ് ഇസ്രായേല്‍ പറഞ്ഞു.
തെക്കന്‍ ഗാസയിലെ ഹമാസിന്റെ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ തബാഷ് നിരീക്ഷിച്ചു, മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഗ്രൂപ്പിന്റെ പോരാട്ട തന്ത്രം രൂപപ്പെടുത്തുന്നതില്‍ തബാഷ് പ്രധാന പങ്ക് വഹിച്ചെന്ന് ഐഡിഎഫും ഷിന്‍ ബെറ്റും പറഞ്ഞു.
ഒക്ടോബര്‍ 7 ലെ ആക്രമണത്തിനുള്ള നുഴഞ്ഞുകയറ്റവും ലക്ഷ്യ തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും തബാഷ് പ്രധാന പങ്ക് വഹിച്ചതായി ഐഡിഎഫ് അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്