പാരീസ്: ലൈംഗികാതിക്രമക്കേസിന്റെ പ്രചാരണ വേളയിൽ കോടതിയിൽ വാദപ്രതിവാദങ്ങളിൽ മുഴങ്ങി ഫ്രഞ്ച് നടി അഡെലെ ഹെയ്‌നൽ.
സിനിമാ നിർമ്മാതാവ് ക്രിസ്റ്റോഫ് റുഗ്ഗിയ താൻ കുട്ടിയായിരുന്നപ്പോൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അഡെലെ ഹെയ്‌നൽ ആരോപിക്കുന്നത്. ക്രിസ്റ്റോഫ് റുഗ്ഗിയക്ക് ആ സമയം പ്രായം 30-കളുടെ അവസാനമായിരുന്നെന്നും എനിക്ക് 12-നും 15-നും ഇടയിലായിരുന്നെന്നും ഹെയ്‌നൽ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി 59 കാരനായ റുഗ്ഗിയയെ രണ്ട് വർഷത്തെ വീട്ടുതടങ്കലിൽ പാർപ്പിക്കണമെന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
എന്നാൽ ലൈംഗിക പീഡന ആരോപണങ്ങൾ ശുദ്ധ നുണയാണെന്ന് റുഗ്ഗിയ പറഞ്ഞു. 2002 ലെ തൻ്റെ ചിത്രമായ ലെസ് ഡയബിൾസിൽ (ദി ഡെവിൾസ്) അഭിനയിച്ചതിന് ശേഷം കൂടുതൽ വേഷങ്ങളൊന്നും നൽകാത്തതിലെ പ്രതികാരമാണ് തന്നോട് ഹെയ്‌നൽ തീർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തനിക്ക് 12 വയസ്സുള്ളപ്പോൾ ഷൂട്ടിംഗിനിടെ റുഗ്ഗിയ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് ഹെയ്‌നൽ ആരോപിക്കുന്നത്. സെറ്റിൽ വെച്ച് റുഗ്ഗിയ അവളെ നിരന്തരം സ്പർശിക്കുമെന്നും അവളുടെ കവിളിൽ ചുംബിക്കുമെന്നും ഇടുപ്പിൽ കൈവെച്ച് അവളെ "സ്വീറ്റി" എന്നും വിളിക്കുമെന്നും ഹെയ്‌നൽ വെളിപ്പെടുത്തിയിരുന്നു.
2019 ലെ പ്രശംസ നേടിയ പോർട്രെയ്റ്റ് ഓഫ് എ ലേഡി ഓൺ ഫയർ എന്ന സിനിമയ്ക്ക് ശേഷം ഹെയ്‌നൽ കഴിഞ്ഞ വർഷം ഫ്രഞ്ച് ചലച്ചിത്ര വ്യവസായം പരസ്യമായി ഉപേക്ഷിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്