ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ വെടിയേറ്റ് മരിച്ചു

MARCH 25, 2024, 7:52 PM

ഇക്വഡോർ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും ഔദ്യോഗിക ഉപദേശകനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാൻ വിൻസെൻ്റ് പ്രവിശ്യയിലെ മേയർ ബ്രിജിറ്റ് ഗാർസിയ (27) ആണ് കൊല്ലപ്പെട്ടത്.

പാർക്ക് ചെയ്ത കാറിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മുൻ പ്രസിഡൻ്റ് റാഫേൽ കൊറിയയുടെ സിറ്റിസൺ റെവല്യൂഷൻ മൂവ്‌മെൻ്റ് പാർട്ടി അംഗമാണ്.

മനാബി പ്രവിശ്യയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇരുവർക്കും വെടിയേറ്റ മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു. വാടകയ്‌ക്കെടുത്ത കാറിനുള്ളിൽ നിന്നാണ് വെടിയുതിർത്തതെന്നും വാഹനത്തിൻ്റെ ജിപിഎസ് സംവിധാനം  ട്രാക്ക് ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

അഴിമതിയും അരാജകത്വവും കൊടികുത്തി വാഴുന്ന ഇക്വഡോറിൽ ആക്രമങ്ങളും കൊലപാതങ്ങളും വ്യാപകമാണ്. മയക്കുമരുന്ന് കടത്തും മാഫികൾ തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിതി രൂക്ഷമാക്കി. കഴിഞ്ഞ ആഗസ്റ്റിൽ പ്രസിഡൻറ് സ്ഥാനാർത്ഥി ഫെർണാണ്ടോ വില്ലവിസെൻസ് കൊല്ലപ്പെട്ടിരുന്നു.

 കഴിഞ്ഞ ജനുവരിയിൽ ഒരു സംഘം ആയുധധാരികൾ രാജ്യത്തെ പ്രധാന ടിവി സ്റ്റേഷനിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഡാനിയൽ നൊബോവ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും 22 ക്രിമിനൽ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam