മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ-റഷ്യ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്‍ ഓണ്‍ മിലിട്ടറി ആന്റ് മിലിട്ടറി കോ-ഓപ്പറേഷന്റെ 21-ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം പ്രതിരോധമന്ത്രി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചു.
ഇരുനേതാക്കളും ഉഭയകക്ഷി, പ്രതിരോധ സഹകരണത്തിന്റെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തിന് വിശാലമായ സാധ്യതകളുണ്ടെന്നും സംയുക്ത പരിശ്രമങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ഇന്ത്യ എപ്പോഴും റഷ്യയുമായി സഹകരണം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഭാവിയിലും അത് തുടരുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. നേരത്തെ മോസ്‌കോയില്‍ വച്ച് റഷ്യന്‍ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്