ലഹരി മാഫിയ ശക്തമായ മെക്‌സിക്കോയില്‍ അധികാരമേറ്റ് ഒരാഴ്ച്ചപോലും തികയും മുന്നേ മേയര്‍ കൊല്ലപ്പെട്ടത് ഏവരെയും ഞെട്ടിച്ച വാർത്തയായിരുന്നു. മേയർ കൊല്ലപ്പെടുന്നതിന് മുമ്പ് പട്ടണത്തിന് പുറത്തുള്ള ഒരു സ്ഥലത്തേയ്ക്ക് മീറ്റിംഗിനായി ഒറ്റയ്ക്ക് യാത്ര ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തെക്കുറിച്ച് സംസാരിയ്ക്കവേ മെക്‌സിക്കോയുടെ സുരക്ഷാ മന്ത്രി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മെക്‌സിക്കോയിലെ പ്രധാന പ്രതിപക്ഷ സഖ്യത്തിലെ അലജാൻഡ്രോ ആർക്കോസ് ആറ് ദിവസം മുമ്പ് മാത്രമാണ് അധികാരമേറ്റത്. ഞായറാഴ്ച വാട്‌സ്ആപ്പ് വഴിയും മെക്‌സിക്കൻ മാധ്യമങ്ങൾ വഴിയും ആണ് ഒരു പിക്ക്-അപ്പ് ട്രക്കിന് മുകളിൽ അദ്ദേഹത്തിന്റെ തല അറുത്തതായി ചിത്രീകരിക്കുന്ന ഫോട്ടോകൾ പ്രചരിച്ചത്.
അതേസമയം പുതിയ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം അക്രമാസക്തമായ കുറ്റകൃത്യങ്ങളെ നേരിടാൻ ലക്ഷ്യമിട്ടുള്ള തൻ്റെ സുരക്ഷാ തന്ത്രം അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ ഭയാനകമായ പ്രവൃത്തി നടന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം.
"അദ്ദേഹം ഒരു പ്രത്യേക മീറ്റിംഗിന് പോകുകയാണെന്ന് ഞങ്ങൾക്കറിയാം, ഒപ്പം ആരും ഉണ്ടായിരുന്നില്ല. പിന്നാലെ ആശയവിനിമയം നഷ്ടപ്പെട്ടു, മണിക്കൂറുകൾക്ക് ശേഷം മേയറുടെ മൃതദേഹം കണ്ടെത്തി" എന്നാണ് ഗാർസിയ ഹാർഫുച്ച് വ്യക്തമാക്കിയത്.
അതേസമയം ആർക്കോസ് ആരുമായി കൂടിക്കാഴ്ച നടത്തിയെന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന്, ഇത് തുറന്ന അന്വേഷണമാണെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസിലെ കൂടുതൽ വിവരങ്ങൾ നൽകാൻ മന്ത്രി വിസമ്മതിച്ചു.
അതേസമയം മെക്സിക്കൻ പത്രമായ റിഫോർമ, ഫെഡറൽ ഗവൺമെൻ്റ് വൃത്തങ്ങളെ ഉദ്ധരിച്ച്, ആർക്കോസ് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഗുറേറോ സംസ്ഥാനത്ത് സജീവമായ ഒരു ക്രിമിനൽ ഗ്രൂപ്പായ ലോസ് ആർഡിലോസിൻ്റെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്