ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതിയുടെ തടവുശിക്ഷ

MAY 27, 2026, 1:34 AM

സിംഗപ്പൂർ: എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. കമ്പനിയുടെ ആസ്തി വിവരങ്ങൾ മറച്ചുവെച്ചതും കോടതി ഉത്തരവുകൾ പാലിക്കാതിരുന്നതുമാണ് നടപടിക്ക് കാരണം.

തടവുശിക്ഷയ്ക്കൊപ്പം 90,000 സിംഗപ്പൂർ ഡോളർ പിഴയും കോടതി ചുമത്തി. ഇന്ത്യൻ രൂപയിൽ ഏകദേശം 67 ലക്ഷത്തിലധികം രൂപ വരുന്നതാണ് ഈ തുക. 2024 ഏപ്രിൽ മുതൽ ആസ്തികളുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച നിരവധി നിർദേശങ്ങൾ ബൈജു രവീന്ദ്രൻ പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അനുബന്ധ സ്ഥാപനമായ ‘ബീയാർ ഇൻവെസ്റ്റ്‌കോ’യുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വിദേശ നിക്ഷേപകരുമായി ബന്ധപ്പെട്ട നിരവധി നിയമപോരാട്ടങ്ങളും ബൈജു രവീന്ദ്രൻ വിവിധ രാജ്യങ്ങളിലായി നേരിടുന്നുണ്ട്. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളർന്ന സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്ന ബൈജൂസ്, പിന്നീട് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വീണത്. ഓഡിറ്റ് വൈകിയത്, വലിയ കടബാധ്യതകൾ, നിക്ഷേപകരുമായുണ്ടായ തർക്കങ്ങൾ, പാപ്പരത്ത നടപടികൾ, ഫണ്ട് ദുരുപയോഗ ആരോപണങ്ങൾ, അന്താരാഷ്ട്ര തലത്തിലെ നിയമവഴക്കുകൾ തുടങ്ങിയവ കമ്പനിയെ പ്രതിസന്ധിയിലാഴ്ത്തി.

vachakam
vachakam
vachakam

ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിലെ ഏറ്റവും വലിയ തകർച്ചകളിൽ ഒന്നായാണ് ബൈജൂസിന്റെ ഇടിവിനെ വിലയിരുത്തപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam