ലണ്ടന്‍: ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംവാദ സമൂഹങ്ങളിലൊന്നായ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ചരിത്രപ്രസിദ്ധമായ കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇരുപതുകാരിയായ ബ്രിട്ടീഷ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ അനൗഷ്‌ക കാലെ തിരഞ്ഞെടുക്കപ്പെട്ടു. കേംബ്രിഡ്ജ് യൂണിയന്റെ ഡിബേറ്റിംഗ് സൊസൈറ്റി 1815 മുതല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നിലകൊള്ളുന്ന പ്രസ്ഥാനമാണ്.
യൂണിയന് വേണ്ടി അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ 126 വോട്ടുകള്‍ നേടിയാണ് കാലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൊസൈറ്റിയുടെ ഡിബേറ്റ് ഓഫീസര്‍ എന്ന നിലയില്‍, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യാ സൊസൈറ്റി പോലെയുള്ള സാംസ്‌കാരിക സംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അവര്‍ പ്രചാരണം നടത്തി.
കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ തികച്ചും സന്തുഷ്ടയാണെന്നും പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കാലെ പറഞ്ഞു. സാംസ്‌കാരിക ഗ്രൂപ്പുകളുമായുള്ള കൂടുതല്‍ സഹകരണത്തിലൂടെ യൂണിയനിലെ വൈവിധ്യവും പ്രവേശനവും വിപുലീകരിക്കാന്‍ ശ്രമിക്കുമെന്ന് കാലെ പറഞ്ഞു.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ സിഡ്നി സസെക്സ് കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കുന്ന കാലെ, ഈ അഭിമാനകരമായ പദവി ഏറ്റെടുക്കുന്ന ചുരുക്കം ചില ദക്ഷിണേഷ്യന്‍ വനിതകളില്‍ ഒരാളാണ്.
പ്രശസ്ത ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ്, നോവലിസ്റ്റ് റോബര്‍ട്ട് ഹാരിസ്, ബ്രിട്ടീഷ് ഇന്ത്യനും കോബ്ര ബീറിന്റെ സ്ഥാപകനുമായ കരണ്‍ ബിലിമോറിയ എന്നിവര്‍ കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്