ടോയ്ലെറ്റ് മലിനജലം ശുദ്ധീകരിച്ച് ബിയര്‍; പുതിയ പരീക്ഷണവുമായി സിംഗപ്പൂര്‍

JULY 1, 2022, 11:22 PM

ടോയ്ലറ്റിലെ മലിനജലം ശുദ്ധീകരിച്ച് ബിയര്‍ നിര്‍മ്മിച്ച് സിംഗപ്പൂര്‍. ന്യൂബ്രൂ എന്ന പേരിലാണ് റീസൈക്കിള്‍ ചെയ്ത മലിന ജലം ഉപയോഗിച്ച് നിര്‍മ്മിച്ച ബിയര്‍ പുറത്തിറക്കിയത്. ഏപ്രിലിലാണ് ഇത് റസ്റ്റോറന്റുകളില്‍ എത്തിയത്. എന്നാല്‍ ന്യൂ ബ്രൂവിന്റെ ആദ്യ ബാച്ച് ഇതിനകം തന്നെ വിറ്റു തീര്‍ന്നു. പുതിയ പരീക്ഷണത്തിന് ജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 2018 ലെ ഒരു വാട്ടര്‍ കോണ്‍ഫറന്‍സിലാണ് ന്യൂ ബ്രൂ ആദ്യമായി അവതരിപ്പിച്ചത്. രാജ്യത്തെ ദേശീയജല ഏജന്‍സിയായ പബ്ബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവര്‍ക്‌സും തമ്മില്‍ സഹകരിച്ചാണ് ബിയര്‍ പുറത്തിറക്കിയത്. മലിനജലം സംസ്‌കരിക്കുന്ന പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ച ന്യൂവാട്ടര്‍ എന്ന വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്.

പുതിയ ബിയര്‍ ടോയ്ലറ്റ് വെള്ളത്തില്‍ നിര്‍മ്മിച്ചതാണെന്ന് തോന്നുന്നില്ലെന്ന് ഇത് പരീക്ഷിച്ച ആളുകള്‍ പറയുന്നു. ഇത് സാധാരണ ബിയര്‍ പോലെയാണ്. മലിനജലത്തില്‍ നിന്ന് നിര്‍മ്മിച്ചതാണെന്ന് പറഞ്ഞില്ലെങ്കില്‍ ആരും അറിയില്ലെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. എന്നാല്‍ പുതിയ പരീക്ഷണത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടും ജനങ്ങള്‍ രംഗത്തെത്തുന്നുണ്ട്. മലിന ജലത്തില്‍ നിന്നും നിര്‍മ്മിച്ച വെള്ളം ഉപയോഗിക്കില്ലെന്നും, സാധാരണ ജലത്തില്‍ നിന്നുണ്ടാക്കിയ ഉത്പന്നങ്ങള്‍ മാത്രമേ കുടിക്കൂവെന്നും ഇവര്‍ പറയുന്നു.

vachakam
vachakam
vachakam

മലിനജലം സംസ്‌കരിച്ച് കുടിവെള്ളമാക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പുതിയ പരീക്ഷണം നടത്തിയത്. ആദ്യമൊക്കെ പദ്ധതിയെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും ഇപ്പോള്‍ ഇതിന് സ്വീകാര്യത ലഭിക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam