ഇസ്രായേല്‍ വ്യോമാക്രമണം: മരണപ്പെട്ട അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

APRIL 22, 2024, 8:18 PM

റാഫ: ഗാസയുടെ തെക്കന്‍ നഗരമായ റാഫയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അമ്മ കൊല്ലപ്പെടുമ്പോഴും ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്ന നവജാത ശിശുവിനെ ജീവനോടെ പുറത്തെടുത്തു.  യുദ്ധത്തില്‍ തകര്‍ന്ന പാലസ്തീന്‍ എന്‍ക്ലേവിലെ പുതിയ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

കുഞ്ഞിന്റെ അമ്മ സബ്രീന്‍, അവളുടെ അച്ഛന്‍ ഷൗക്രി, മൂന്ന് വയസ്സുള്ള സഹോദരി മലക്ക് എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കുഞ്ഞിന് അവളുടെ അമ്മായി സബ്രീന്‍ എറൂഹ് എന്ന് പേരിട്ടു. അതിന്റെ അര്‍ത്ഥം 'സബ്രീന്റെ ആത്മാവ്' എന്നാണ്. തങ്ങള്‍ അവളെ രക്ഷിക്കാന്‍ പരമാവതി ശ്രമിച്ചുവെന്ന് അടുത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍ ഡോ. അഹ്മദ് ഫൗസി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. അവള്‍ ഗര്‍ഭിണിയാണെന്ന് തങ്ങള്‍ക്ക് മനസ്സിലായി. കുഞ്ഞിനെ രക്ഷിക്കാന്‍ അടിയന്തിരമായി സിസേറിയന്‍ ചെയ്യേണ്ടിവന്നു. ദൈവത്തിന് നന്ദി, കുഞ്ഞിനെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ആ സമയത്ത് പേരില്ലാതെ, കുഞ്ഞിന്റെ കൈയില്‍ ആദ്യം ഒരു ലേബല്‍ ഉണ്ടായിരുന്നു: 'രക്തസാക്ഷി സബ്രീന്‍ അല്‍ സകാനിയുടെ കുഞ്ഞ്' എന്നായിരുന്നു അത്. ഇനി മുതല്‍ അവളുടെ പരിപാലിക്കുമെന്ന് അവളുടെ അമ്മാവന്‍ പറഞ്ഞതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam