മാലദ്വീപില്‍ മുയിസുവിന്റെ പാര്‍ട്ടിക്ക് വിജയം; ആശങ്കയുമായി ഇന്ത്യ

APRIL 22, 2024, 2:45 PM

മാലെ: മാലദ്വീപ് പാർലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്ള്‍സ് നാഷനല്‍ കോണ്‍ഗ്രസ്(പി.എൻ.സി)പാർട്ടിക്ക് വൻ വിജയം.

ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 93 സീറ്റുകളില്‍ 66 എണ്ണം പി.എൻ.സി സ്വന്തമാക്കി. 90 സീറ്റുകളിലാണ് പി.എൻ.സി മത്സരിച്ചത്. ഇത്തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് സഭയില്‍ പി.എൻ.സി നേടിയത്.

ഇന്ത്യക്ക് ആശങ്ക നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. കഴിഞ്ഞ വർഷം മുയിസു പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ ഇന്ത്യ മാലദ്വീപിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

vachakam
vachakam
vachakam

സഭയില്‍ ഭൂരിപക്ഷം ലഭിച്ചതോടെ മുയിസുവിന്റെ ഇന്ത്യ വിരുദ്ധ നയങ്ങള്‍ തുടർന്നുകൊണ്ടുപോകാൻ തടസ്സങ്ങളുണ്ടാകില്ല. മാലദ്വീപില്‍ വിന്യസിച്ചിരുന്ന 80 ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ മുയിസു കടുത്ത സമ്മർദം ചെലുത്തിയിരുന്നു.

 പ്രതിപക്ഷമായി മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി(എം.ഡി.പി) 12 സീറ്റുകളിലും സ്വതന്ത്രർ 10 സീറ്റുകളിലും വിജയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam