ഇളയരാജയോ? വ്യവഹാര രാജയോ?

MAY 4, 2024, 9:10 AM

ആരൊക്കെ സിനിമയ്ക്ക് 'കൂലി' എന്ന് പേരിട്ടിട്ടുണ്ടോ അവരെല്ലാം അവതാളത്തിലായ അനുഭവമാണുണ്ടായിട്ടുള്ളത്. അമിതാഭ് ബച്ചൻ മുതൽ ആസാദ് വരെയുള്ളവരുടെ കഥ നമ്മുടെ മുന്നിലുണ്ട്. ഇപ്പോഴിതാ സ്‌റ്റൈയിൽ മന്നൻ  രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യുടെ  അവസ്ഥയും മറിച്ചല്ല.
നിർമാതാക്കളായ സൺ പിക്‌ച്ചേഴ്‌സിന് എതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്  സംഗീതലോകത്തെ ഇമ്മിണി വലിയ ഇളയരാജ. 

കൂലിയുടെ പ്രൊമൊയിൽ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതി.   എന്നാൽ പരിഹാരത്തിന് കോടതി കയറുകയാണോ വേണ്ടതെന്നേ സംശയമുള്ളു. അതിനേക്കാൾ സംശയം തുമ്മിപ്പോയാൽ വ്യവഹാരത്തിനിറങ്ങുന്ന ഇളയരാജാവ് ഇങ്ങനെ തുടങ്ങിയാൽ എന്തു ചെയ്യുമെന്നതാണ്..?

നാൽപ്പത്തിയേഴു വർഷത്തെ കരിയറിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന ഇളയരാശ 7,000ലധികം ഗാനങ്ങൾ രചിക്കുകയും 20,000ലധികം കച്ചേരികളിൽ അവ അവതരിപ്പിച്ചതിനുപുറമെ, 1,000ലധികം സിനിമകൾക്ക് ഫിലിം സ്‌കോറുകൾ നൽകുകയും ചെയ്തിട്ടുണ്ട്. 'ഇസൈജ്ഞാനി' (സംഗീത സന്യാസി) എന്ന വിളിപ്പേരുള്ള അദ്ദേഹത്തിന് ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര നൽകുന്ന പദവി 'മാസ്‌ട്രോ' എന്നാണ് അറിയപ്പെടുന്നത്.

vachakam
vachakam
vachakam

ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ പാശ്ചാത്യ ശാസ്ത്രീയ സംഗീത ഹാർമോണിയങ്ങളും സ്ട്രിംഗ് ക്രമീകരണങ്ങളും ഉപയോഗിച്ച ആദ്യത്തേതിന് മുമ്പിലത്തെ  ഇന്ത്യൻ ചലച്ചിത്ര സംഗീത സംവിധായകപ്പെരുമാളാണ്. തീർന്നില്ല ഒരു സമ്പൂർണ്ണ സിംഫണി രചിച്ച ആദ്യത്തെ ദക്ഷിണേഷ്യൻ  അവതാരവും പുമാൻ തന്നെ.  

1986ൽ,  മറ്റൊരക്രമം കൂടി ചെയ്തുകളഞ്ഞു. വിക്രം എന്ന ചിത്രത്തിന് വേണ്ടി കമ്പ്യൂട്ടർ ഉപയോഗിച്ച് സൗണ്ട് ട്രാക്ക് റെക്കോർഡ്  ചെയ്ത വീരശൂര പരാക്രമി കൂടിയാണ് കക്ഷി.
ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങളെ അനുസ്മരിച്ച് ഒരു വോട്ടെടുപ്പ് നടത്തിയപ്പോൾ, അദ്ദേഹം 49% വോട്ട് നേടി, രാജ്യത്തെ ഏറ്റവും മികച്ച സംഗീതസംവിധായകനായി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവനാണ്. 2014ൽ അമേരിക്കൻ ലോക സിനിമാ പോർട്ടലായ 'ടേസ്റ്റ് ഓഫ് സിനിമ', ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും മികച്ച 25  സംഗീതസംവിധായകരുടെ പട്ടികയിൽ അദ്ദേഹത്തെ ഒമ്പതാമനാക്കി കുടിയിരുത്തിട്ടുണ്ട്.

കൂടാതെ 2018ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. 2022 ജൂലൈ മുതൽ അദ്ദേഹം ഇന്ത്യൻ ഉപരിസഭയായ രാജ്യസഭ എംപി കൂടിയാണ്.തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പന്നൈപുരത്ത് ഒരു തമിഴ് കുടുംബത്തിൽ ജ്ഞാനതേസിഗൻ എന്ന പേരിൽ ജനിച്ചുവളർന്ന മഹനീയനായ ഈ സംഗീത സന്യാസി വ്യവഹാരത്തിന്റെ വിളനിലയിമാറുന്നതും ദുർവ്വാസാവിന്റെ വേഷം കെട്ടുന്നതും ഭൂഷണമല്ലെന്നു പറഞ്ഞുകൊടുക്കാൻ മാത്രം വിവേകികളായ ആരും ഇവിടെ ഇല്ലേ..?  

vachakam
vachakam
vachakam

സംഗീതം എന്ന പരിശുദ്ധിയുടെ സൗന്ദര്യം കെടുത്തിയാൽ പിന്നെ കൂരിരുട്ടാണെന്നറിയുക. ഒന്നാലോചിക്കുകയായിരുന്നു. വ്യാസനും വാൽമീകിയും കാളിദാസനും ഷെയ്ക്‌സ്പ്പിയറും ഹോമറുമൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർക്കൊക്കെ ഇളയരാജയുടെ മനസ്സായിരുന്നെങ്കിൽ..! എങ്കിൽ ഇവിടെ ഇടിവെട്ടിപെയ്തിറങ്ങുന്നത് പെരും വ്യവഹരമഴതന്നെയായിരിക്കും.

ജോഷി ജോർജ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam