വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമം, കേരളത്തില്‍ വിലപ്പോവില്ലെന്ന് എം വി ഗോവിന്ദൻ

APRIL 25, 2024, 9:22 PM

തിരുവനന്തപുരം : വോട്ടെടുപ്പിന്‌ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചില കേന്ദ്രങ്ങള്‍ വോട്ടർമാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി,ഗോവിന്ദൻ പറഞ്ഞു.

സമസ്‌ത ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകള്‍ സ്വതന്ത്രവും നിഷ്‌പക്ഷവുമായ നിലപാട്‌ എടുക്കുമ്ബോള്‍ നേതാക്കളെയും പ്രവർത്തകരെയും അണികളെയും ഭീകരത സൃഷ്‌ടിച്ച്‌ ഭീഷണിപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും എം,വി. ഗോവിന്ദൻ പറഞ്ഞു.

ജനാധിപത്യ ഇന്ത്യയില്‍ ഓരോ പൗരനും നിഷ്‌പക്ഷമായി ചിന്തിച്ച്‌ വോട്ട്‌ ചെയ്യാൻ അവകാശമുണ്ട്‌. ഈ അവകാശം ഉള്‍പ്പെടെ സ്വതന്ത്രമായി ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമെല്ലാം ഇന്ന്‌ ഏറ്റവും അനുയോജ്യമായ നാടാണ്‌ കേരളം.

vachakam
vachakam
vachakam

ആ കേരളത്തില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ രേഖപ്പെടുത്താനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും മുന്നോട്ട്‌ വരുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമിക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam