റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്സി സിമിന്‍ മരിച്ച നിലയില്‍

NOVEMBER 14, 2024, 9:13 PM

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്സി സിമിന്‍ മരിച്ച നിലയില്‍. റഷ്യന്‍ സെലിബ്രിറ്റി ഷെഫ് ആയിരുന്ന അലക്‌സിയെ സെര്‍ബിയയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് അലക്സി ബ്രിട്ടനിലേക്ക് താമസം മാറ്റിയിരുന്നു. തന്റെ പുസ്തകത്തിന്റെ പ്രചാരണാര്‍ത്ഥമാണ് അലക്സി സിമിന്‍ സെര്‍ബിയയില്‍ എത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

ബെല്‍ഗ്രേഡിലെ ഒരു ഹോട്ടല്‍ മുറിയിലാണ് സിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്, റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മിസ്റ്റര്‍ സിമിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്നും പോസ്റ്റ്മോര്‍ട്ടവും ടോക്‌സിക്കോളജി റിപ്പോര്‍ട്ടും നടന്നുകൊണ്ടിരിക്കുകയാണെന്നും സെര്‍ബിയന്‍ അധികൃതര്‍ പറഞ്ഞു. 

vachakam
vachakam
vachakam

ഉക്രെയ്‌നിലെ റഷ്യന്‍ യുദ്ധത്തിന്റെ ഒരു പ്രമുഖ വിമര്‍ശകനായിരുന്നു സിമിന്‍ എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം യുദ്ധവിരുദ്ധ ഗാനം ആലപിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam