ഹാംബര്‍ഗ്: വെള്ളിയാഴ്ച വൈകുന്നേരം ജര്‍മനിയിലെ ഹാംബര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന കത്തി ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മൂന്നു പേര്‍ക്ക് സാരമായ പരിക്കേറ്റു. ആറ് പേരുടെ പരിക്ക് നിസാരമാണെന്ന് പൊലീസ് പറഞ്ഞു.
റെയില്‍വേ സ്‌റ്റേഷനിലെ 13-14 ട്രാക്കുകള്‍ക്കിടയിലുള്ള പ്ലാറ്റ്‌ഫോമിലാണ് കത്തിക്കുത്ത് നടന്നത്. ആക്രമണത്തിന്റെ ഉദ്ദേശ്യം അധികൃതര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം നടന്നതിന് തൊട്ടുപിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തതായി ഹാംബര്‍ഗ് പോലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അറിയിച്ചു. ജര്‍മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലെ റെയില്‍വേ സ്‌റ്റേഷനില്‍ വലിയ തിരക്കാണ് എപ്പോഴും അനുഭപ്പെടാറുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
