പൂരി ബാജി

JUNE 6, 2022, 9:20 AM

നെയ്യും ഉപ്പും വെള്ളവും ചേര്‍ത്ത് ഗോതമ്പു മാവ് കുഴക്കുക. അല്പാല്പം വെള്ളം ചേര്‍ക്കുക. മാവ് കുഴച്ച് ഞെക്കി നല്ല പതം വരുത്തി കുറച്ചു സമയം വക്കുക. പരത്തുമ്പോള്‍ സൈഡ് വിട്ടു പോരുകയാണെങ്കില്‍ നന്നായി കുഴഞ്ഞിട്ടുണ്ടെന്നു മനസിലാക്കാം . ഈ കുഴച്ചമാവ് ചെറിയ ഉരുളകളായി ഉരുട്ടുക. ചപ്പാത്തിക്കല്ലില്‍ ഗോതമ്പു പൊടി വിതറി വട്ടത്തില്‍ പരത്തുക. മറിച്ചിട്ട് വീണ്ടും പരത്തി കനം കുറക്കുക. പറ്റിപിടിക്കാതിരിക്കാന്‍ വീണ്ടും ഗോതമ്പുപൊടി വിതറിവേണം പരത്തുവാന്‍. അടുപ്പത്ത് ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളക്കുമ്പോള്‍ പരത്തിയ പൂരി അതിലിട്ട് പൊള്ളിക്കുക. പൂരി പൊള്ളി കുമളിച്ച് ചുവക്കുമ്പോള്‍ എടുക്കുക. കടലക്കറി കിഴങ്ങുകറി മുതലായവ കൂട്ടുകറികളാണ്.

ഒരു ഉള്ളി, ഒരു തക്കാളി, ഒരു ക്യാരറ്റു നാലു പച്ചമുളക് ഇവ ചെറുതായി അറിഞ്ഞു നന്നായി ഒരല്പം എണ്ണയില്‍ വഴറ്റുക,(മൂപ്പിചെടുക്കുക)

ഇതിലേക്ക് ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുക ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത് അതിലേക്ക് നേരത്തെ വേവിച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു ഇതിലേക്ക് ചേര്‍ത്ത് കുറച്ചു കുറുകുന്നത് വരെ അടുപ്പില്‍ വെച്ച് ഇളക്കുക.. ഒരല്പം വെളിച്ചെണ്ണയില്‍ കടുകുപൊട്ടിച്ചു, കറിവേപ്പില ഇട്ടു താളിക്കുക ബാജി തയ്യാര്‍

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam