എച്ച്ബിഓ സീരീസായ യൂഫോറിയ സീസൺ 3 നെ കുറിച്ച് തുറന്ന് പറഞ്ഞ് ഹോളിവുഡ് താരം സെന്‍ഡയ. സീരീസിലെ റൂ എന്ന കഥാപാത്രത്തെയാണ് സെൻഡയ അവതരിപ്പിക്കുന്നത്.
രണ്ടാം സീസണിൽ നിന്ന് മൂന്നാം സീസണിലേക്ക് ഒരു ടൈം-ജമ്പ് ഉണ്ടാകുമെന്ന് സെന്‍ഡയ പറഞ്ഞതായി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു. 'ടൈം ജമ്പ് വളരെ പ്രധാനമാണ്. കാരണം ഇനിയും ഹൈസ്‌കൂള്‍ കാലഘട്ടം കാണിക്കാനാവില്ലെന്ന് സെൻഡയ പറഞ്ഞു.
ഹൈസ്‌കൂളിന് പുറത്ത് ഈ കഥാപാത്രങ്ങളെ കാണുന്നത് രസകരമായിരിക്കും. ചെറുപ്പത്തില്‍ അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ വലുതാകുമ്പോള്‍ അവര്‍ എങ്ങനെ നേരിടും എന്നാണ് കാണിക്കാന്‍ പോകുന്നത്. അത് എന്തായാലും രസകരമായ കാര്യമായിരിക്കും', എന്നും സെന്‍ഡയ കൂട്ടിച്ചേര്‍ത്തു.
സാം ലെവിന്‍സണ്‍ ആണ് സൈക്കോളജിക്കല്‍-ടീന്‍ ഡ്രാമ സീരീസായ യൂഫോറിയയുടെ സംവിധായകന്‍. ഹോളിവുഡ് താരങ്ങളായ സെന്‍ഡയ, സിഡ്നി സ്വീനി, ജേക്കബ് എലോര്‍ഡി, ഹണ്ടര്‍ സകാഫര്‍, സ്റ്റോം റെയ്ഡ്, അലെക്സാ ഡെമി, എറിക് ഡെയിന്‍ എന്നിവരാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം യൂഫോറിയ സീസണ്‍ 3 2025 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ആദ്യ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെല്ലാം തന്നെ സീസണ്‍ 3യിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സീസണ്‍ 2ന്റെ പ്രീമിയര്‍ കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് സീസണ്‍ 3യുടെ ചിത്രീകരണം ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്