സ്വാസിക എന്ന നടിയുടെ അഭിനയ ചാതുര്യത്തിൽ മറ്റൊരു സുവർണ്ണ തൂവൽ കൂടി ചാർത്തുന്ന കാമക്രോധപ്രതികാര ഇതിവൃത്തത്തിൽ റിലീസായ സിനിമയാണ് രാജസേനൻ സംവിധാനം ചെയ്തിറക്കിയ 'രണ്ടാം യാമം'. ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ ആർ.നിർമ്മിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാടും അട്ടപ്പാടിയിലുമായിരുന്നു.
രണ്ടാം യാമം ഒരു കാലിക പ്രാധാന്യമുള്ളതും എന്നാൽ അതി നിഗൂഢമായ ഒരു വിഷയമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ക്രിസ്ത്യൻ പെൺകുട്ടി പാമ്പുകടിയേറ്റ് അവശനിലയിലാകുമ്പോൾ, പരമ്പരാഗത വൈദ്യന്മാരുടെ സഹായം തേടുകയും, അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഈ സിനിമ സാമൂഹിക പ്രതിബദ്ധതയോടെയും സ്ത്രീത്വത്തെക്കുറിച്ചുള്ള ചർച്ചകളോടുകൂടിയും അവതരിപ്പിച്ചിരിക്കുന്നു.
നാട്ടിലെ പ്രബലമായ വേദപണ്ഡിതരുടെ ഈറ്റില്ലമായ ദ്വാരകാ കുടുംബത്തിലാണ് കഥ അരങ്ങേറുന്നത്. ഉണ്ണികൃഷ്ണൻ നമ്പൂതിരി സാവിത്രി ദമ്പതികളുടെ ഇരട്ട മക്കളായ യദു, യതി എന്നിവരെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. ഇവരുടെ ജന്മസമയത്തു, പാളിപ്പോയ കുടിലത രഹസ്യമായി സൂക്ഷിക്കുന്ന അച്ഛൻ നമ്പൂതിരിയും സൂതികർമ്മിണിയും കഥയുടെ രഹസ്യഗതിയെ നയിക്കുന്നു. മക്കൾ അന്യോന്യം മനസിലാക്കി സ്‌നേഹിച്ചു വളരുമ്പോഴും, ഒരാളെ വെറുക്കുന്ന അച്ചൻ നമ്പൂതിരി.
ഒരാൾ തറവാടിനെ അതേപോലെ പിന്തുടരുന്നവൻ. വിശ്വാസങ്ങളിലും, പാരമ്പര്യങ്ങളിലുമൊക്ക വലിയ നിഷ്‌ക്കർഷ പുലർത്തുന്നവൻ. മറ്റേയാൾ ആകട്ടെ നേർ വിപരീത സ്വഭാവക്കാരൻ. പുരോഗമന ചിന്താഗതിക്കാരൻ. സമൂഹത്തിന്റെ നന്മയാണ് പ്രധാനമായും അയാളുടെ വീക്ഷണം. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരൻ. ഒരു കൂരക്കുള്ളിൽ ഒരേ രക്തം സിരകളിൽ ഒഴുകുന്നവർ. അങ്ങനെയുള്ള രണ്ടു പേരുടെ വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ സമന്വയിപ്പിച്ചു പോകുന്ന ദ്വാരക തറവാട്ടിൽ ഈ വൈരുധ്യതകളുടെ പേരിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.
ബന്ധങ്ങളുടെ കെട്ടുറപ്പും വൈകാരിക മുഹൂർത്തങ്ങളും ആർദ്രതയും പ്രണയവും ഒക്കെ സംഗമിക്കുന്ന ഒരു ക്ലീൻ ഫാമിലി എന്റർടൈനർ ആണ് ഈ ചിത്രം. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതയും കൃഷ്ണയുമാണ് ഇരട്ടകളായ യദു, യതി എന്നിവരെ അവതരിപ്പിക്കുന്നത്. ഉണ്ണികൃഷ്ണൻ നമ്പൂതിരി സാവിത്രി, എന്നിവരെ ജോയ് മാത്യു, രേഖ എന്നിവർ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു. കഥയിൽ ഉടനീളം കടുംപിടുത്തക്കാരനായ അച്ചൻ നമ്പൂതിരി, തന്റെ സകല രഹസ്യങ്ങളും വെളിവാക്കപ്പെട്ട്, തന്റെ പ്രിയപുത്രന്റെ ജഢത്തിനു മുമ്പിൽ നിലവിളിക്കുമ്പോൾ കഥയവസാനിക്കുന്നു.
സാസ്വികയാണ് നായിക, അവളെ ചുറ്റിപ്പറ്റി മാത്രമാണ് കഥയുടെ ഗമനം. ഇത്തരം കഥാപാത്രങ്ങളോട് നീതി പുലർത്തുന്നതിൽ സ്‌പെഷ്യലൈസ് ചെയ്ത നടിയാണ് സ്വാസിക.
സംവിധായകൻ രാജസേനൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, സുധീർ കരമന, ഷാജു ശ്രീധർ, രമ്യാ സുരേഷ്, ജഗദീഷ് പ്രസാദ്, ദിവ്യശീ, ഹിമാശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ, പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു.
അങ്ങനെ ഒരു ഗ്രാമത്തിൽ പടർന്നു കയറുന്ന അനാചാരങ്ങളെയും വിപത്തുകളെയും തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടി അതിജീവിക്കാനുള്ള ശ്രമം ഈ സിനിമയുടെ പ്രധാന ഭാഗമാണ്. സ്ത്രീ വിഷയങ്ങളെക്കുറിച്ചും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും സംസാരിക്കുന്ന പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സിനിമ മറ്റൊരു സസ്‌പെൻസ് ത്രില്ലർ തന്നെ ആണ്.
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്