'വ്യസനമേതം ബന്ധുമിത്രാദികൾ' ബോക്‌സ് ഓഫീസിൽ കുതിക്കുന്നു..

JUNE 16, 2025, 8:05 AM

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'വ്യസനമേതം ബന്ധുമിത്രാദികൾ'. ഈ വാരാന്ത്യത്തിൽ തിയറ്ററുകളിലെത്തിയ ചിത്രം ഡാർഡ് ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം തിയറ്ററുകളിൽ പൊട്ടിച്ചിരി ഉയർത്തുകയാണ്. പ്രതികൂല കാലാവസ്ഥയിലും ബോക്‌സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

കേരളത്തിൽ നിന്ന് ആദ്യ ദിനം ചിത്രം നേടിയ ഗ്രോസ് 36 ലക്ഷം ആണെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തുടർന്നുള്ള രണ്ട് ദിനങ്ങളിലും കളക്ഷൻ വർധിച്ചു. രണ്ടാം ദിനത്തിൽ 57 ലക്ഷം നേടിയ ചിത്രം ഞായറാഴ്ച അത് 74 ലക്ഷത്തിലേക്കും വർധിപ്പിച്ചു. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളിൽ നിന്ന് ചിത്രം കേരളത്തിൽ നിന്ന് നേടിയത് 1.67 കോടിയാണ്. കേരളത്തിന് പുറത്തും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രാക്കർമാരുടെ കണക്കുകൾ. പ്രമുഖ ട്രാക്കർമാരായ സാക്‌നിൽകിന്റെ കണക്ക് പ്രകാരം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് ആദ്യ ദിനം 71 ലക്ഷം നെറ്റ് നേടിയ ചിത്രം രണ്ടാം ദിനം 1.31 കോടിയും മൂന്നാം ദിനം 1.76 കോടിയും നേടി. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നേടിയ നെറ്റ് കളക്ഷൻ 3.78 കോടി. നാലാം ദിവസവും ഗംഭീര പ്രതികരണത്തോടെ കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്‌ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ - ജോൺകുട്ടി, സംഗീതം -അങ്കിത് മേനോൻ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, കനിഷ്‌ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ -അജിത് കുമാർ, അഭിലാഷ് എസ്.പി, ശ്രീനാഥ് പി.എസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് -അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് -അശ്വതി ജയകുമാർ, സ്റ്റിൽസ് -ശ്രീക്കുട്ടൻ എ.എം, പരസ്യകല -യെല്ലോ ടൂത്ത്‌സ്, ക്രീയേറ്റീവ് ഡയറക്ടർ -സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ -രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ -അരുൺ മണി, ഫിനാൻസ് കൺട്രോളർ - കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ - സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് -വിപിൻ വി, പിആർഒ - എ.എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ - ഐക്കൺ സിനിമാസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam