വിഷ്‍ണു വിശാലിന്റെ ആര്യൻ ഒടിടിയില്‍ 

NOVEMBER 27, 2025, 10:59 PM

വിഷ്‍ണു വിശാല്‍ നായകനായി വന്ന ചിത്രമാണ് ആര്യൻ. ഒടിടിയിലേക്കും എത്തിയിരിക്കുകയാണ് ഇപ്പോള്‍ ആര്യൻ. നെറ്റ്ഫ്ലിക്സിലൂടെയാണ് ആര്യൻ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖറിന്റെ വേഫറെർ ഫിലിംസ് ആണ്. 

വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്.

'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‍തിരുന്നു.

vachakam
vachakam
vachakam

വിഷ്ണു വിശാൽ, മാനസാ ചൗധരി എന്നിവരാണ് ഈ ഗാനത്തിൽ വേഷമിട്ടത്. 'രാക്ഷസൻ' എന്ന വമ്പൻ ഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തിയിരിക്കുകയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ചിത്രത്തിൽ പൊലീസ് ഓഫീസർ ആയാണ് വിഷ്‍ണു വിശാൽ അഭിനയിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam