'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'  ചിത്രീകരണം പൂർത്തിയായി

DECEMBER 22, 2025, 10:44 PM

മാർവൽ സ്റ്റുഡിയോസും സോണി പിക്ചേഴ്സും സംയുക്തമായി നിർമ്മിക്കുന്ന സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ചിത്രത്തിന്റെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായി. സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രേറ്റൺ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

തന്റെ കരിയറിലെ ഏറ്റവും പ്രതിഫലദായകമായ പ്രോജക്റ്റ് എന്നാണ് അദ്ദേഹം ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. താരങ്ങളായ ടോം ഹോളണ്ട്, സെൻഡയ എന്നിവർക്കൊപ്പം ചിത്രത്തിനായി പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും തന്റെ കുടുംബത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ടോം ഹോളണ്ടിന്റെ നേതൃപാടവത്തെയും കഠിനാധ്വാനത്തെയും ക്രേറ്റൺ പ്രത്യേകം പ്രശംസിച്ചു. ചിത്രം 2026 ജൂലൈ 31 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

2021-ൽ പുറത്തിറങ്ങിയ "സ്പൈഡർമാൻ: നോ വേ ഹോമി"ന് ശേഷമുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 38-ാമത്തെ ചിത്രമാണിത്. ടോം ഹോളണ്ടിനൊപ്പം സെൻഡയ, ജേക്കബ് ബറ്റലോൺ എന്നിവർ തിരിച്ചെത്തുന്നു. കൂടാതെ ഡി സിങ്ക്, മാർക്ക് റുഫലോ, ജോൺ ബെർന്താൾ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

vachakam
vachakam
vachakam

കോമിക് ബുക്കിലെ "ബ്രാൻഡ് ന്യൂ ഡേ' എന്ന കഥാസന്ദർഭം പീറ്റർ പാർക്കറുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam