മലയാളത്തിൽ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. തെന്നിന്ത്യൻ സൂപ്പർ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്കുമാർ ഒരുക്കുന്ന 'കോളാമ്പി' എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. സൈന പ്ലേയിലൂടെയാണ് എത്തിയിരിക്കുന്നത്. നിത്യ മേനോൻ, രഞ്ജി പണിക്കർ, അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുൻപേ ചിത്രത്തിന് ഒരു ദേശീയ പുരസ്‌ക്കാരവും ഒരു സംസ്ഥാന പുരസ്‌ക്കാരവും നേടിയിരുന്നു. രവി വർമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
https://sainaplay.com/movie/kolaambi/svenquffh1sc
പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും നിർവ്വഹിക്കുന്നു. സംവിധായനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് നാരായണനാണ് സംഗീതം. എൻ.എം ബാദുഷ പ്രൊഡക്ഷൻ കൺട്രോളറാവുന്ന ചിത്രത്തിന് ശബ്ദസംവിധാനം നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ചിത്രത്തിൽ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. എഡിറ്റർ: അജയ് കുയിലൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്