മരം കേറി പെണ്ണായി റിമ കല്ലിങ്കൽ; തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16 മുതൽ തിയേറ്ററുകളിൽ

OCTOBER 6, 2025, 8:22 AM

റിമ കല്ലിങ്കലിന്റെ മരംകയറി ചിത്രം ചർച്ചയാകുന്നു. തന്റെ ഇൻസ്റ്റാഗ്രാം വഴി റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിലിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. 'എനിക്ക് ലഭിച്ച 'മരംകേറി' എന്ന തലക്കെട്ടിനെ ഈ സന്ദർഭത്തിൽ ഞാൻ ശരിവെക്കുകയാണ്.

ഈ വിദ്യാരംഭ ദിനത്തിൽ, എനിക്ക് തെങ്ങിൽ കയറാനുള്ള അടിസ്ഥാനങ്ങൾ പഠിപ്പിച്ച അശോകൻ ചേട്ടനോടാണ് ഞാൻ നന്ദി പറയുന്നത്. ' എന്ന അടിക്കുറിപ്പോടെയാണ് ഏണിയിൽ കയറി ചക്ക വെട്ടുന്ന തന്റെ ഫോട്ടോ റിമ കല്ലിങ്കൽ പങ്കു വെച്ചിരിക്കുന്നത്. 'ബിരിയാണി'ക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയായാണ് റിമ ഈ വിധത്തിൽ പങ്കു വച്ചിരിക്കുന്നത്.

തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16 മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. നിങ്ങളുടെ അടുത്ത തിയേറ്ററുകളിലെത്തുന്നു' എന്നുകൂടി റിമ ഫോട്ടോയോടൊപ്പം നൽകുന്നുണ്ട്.

vachakam
vachakam
vachakam

ചിത്രത്തിന്റെ പുതിയ സ്‌നീക് പീക്ക് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്ന് ട്രെയിലർ വഴി മുൻപേ തന്നെ പ്രേക്ഷകർ മനസ്സിലാക്കിയെങ്കിലും അതിനെ ശരി വെക്കുന്ന രീതിക്ക് തന്നെയാണ് വ്യത്യസ്തമായ തരത്തിലുള്ള ഈ മരംകയറി ഫോട്ടോയും ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.

മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്‌സ് ആയിരിക്കും 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി'യുടെത് എന്നാണ് ലഭിക്കുന്ന വിവരം. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്.

റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങൾ.

vachakam
vachakam
vachakam

ഛായാഗ്രഹണം ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം സയീദ് അബ്ബാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ സുബാഷ് എസ് ഉണ്ണി, കലാസംവിധാനം സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ സംഗീത് ചിക്കു, വസ്ത്രലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്,

സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ അരുൺ സോൾ, കളറിസ്റ്റ് ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ ഷിബിൻ കെ കെ, മാർക്കറ്റിംഗ് & പി ആർ ഒ വിപിൻ കുമാർ, വി എഫ് എക്‌സ് 3 ഡോർസ്, സംഘട്ടനം അഷറഫ് ഗുരുക്കൾ, സ്റ്റീൽസ് ജിതേഷ് കടക്കൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam