മലയാളത്തിന്റെ സൂപ്പർ താരങ്ങളെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ്.
കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ചും അതിഥി വേഷങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ, ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച അഭ്യൂഹങ്ങൾ ഫാൻ-ട്രോള് പേജുകളിൽ ചർച്ച ചെയ്യപ്പെടുന്നു.
ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രതിഫലം 16 കോടി രൂപയും മോഹൻലാലിന്റെ പ്രതിഫലം 15 കോടി രൂപയുമാണെന്ന് റിപ്പോർട്ട്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും 5 കോടി രൂപ വീതം വാങ്ങുന്നുണ്ടെന്നും നായികയായി അഭിനയിക്കുമെന്ന് പ്രതീക്ഷിക്കുന്ന നയൻതാരയ്ക്ക് 10 കോടി രൂപ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 100 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്