ഒരു ദുരൂഹസാഹചര്യത്തിൽ' സിനിമയുടെ പോസ്റ്റർ ചർച്ചയാവുന്നു

DECEMBER 27, 2025, 12:58 PM

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, സംവിധായകൻ ചിദംബരം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ'. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ക്രിസ്തുമസുമായി ബന്ധപ്പെട്ട അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പേര് പോസ്റ്ററിൽ എവിടെയും ഇല്ല. പകരം ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ആണ് ഉള്ളത്. 2022ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട് ' സിനിമയുടെ സംവിധായകൻ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. സംവിധായകന്റെ പേര് ഒഴിവാക്കി എന്ത് കൊണ്ട് നായകൻ അടക്കമുള്ളവർ പോസ്റ്റർ പുറത്തു വിട്ടു എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ.

മഞ്ഞുമ്മൽ ബോയ്‌സ് അടക്കമുള്ള വിജയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ചിദംബരത്തിന്റെ നടനായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം. സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജനുവരിയിൽ റിലീസിന് ഒരുങ്ങുകയാണ്.

മാജിക് ഫ്രെയിംസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ ആണ് കോ -പ്രൊഡ്യൂസർ. ഛായാഗ്രഹണം : അർജുൻ സേതു, എഡിറ്റിംഗ് : മനോജ് കണ്ണോത്ത്, സംഗീതം : ഡോൺ വിൻസെന്റ്, ലൈൻ പ്രൊഡ്യൂസർ : mന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യശോധരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, കലാസംവിധാനം : ഇന്ദുലാൽ കവീട്, സിങ്ക് ആൻഡ് സൗണ്ട് ഡിസൈൻ : ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിംഗ് : വിപിൻ നായർ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം : മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, ഡാൻസ് കൊറിയോഗ്രഫി : ഡാൻസിംഗ് നിൻജ, ആക്ഷൻ കൊറിയോഗ്രഫി വിക്കി നന്ദഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ, സ്റ്റിൽസ് : പ്രേംലാൽ പട്ടാഴി, ഡിസൈൻസ് : യെല്ലോടൂത്ത്‌സ്, വിതരണം : മാജിക് ഫ്രെയിംസ് റിലീസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam