സുരേശൻ്റേയും സുമലതയുടേയും  പ്രണയത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ കാണാം 

APRIL 13, 2024, 1:04 PM

സമീപകാലത്ത്, ഏറെ കൗതുകവും പ്രതിക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ.

നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല'

അവതരണത്തിലും, കഥയിലും, കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് സംവിധായകനായ രതീഷ് ബാലുഷ്ണപ്പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

മെയ് മൂന്നിന്  പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ ട്രെയ്ലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു.  രാജേഷ് മാധവനും 'ചിത്രാ നായരുമാണ് സുരേശനെയും സുമലതയേയും അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബൻ തൻ്റെ പ്രശസ്തമായ കൊഴുമ്മൽ രാജീവന വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. സുധീഷ്, ശരത് രവി, ബാബു അന്നൂർ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.ഇവർക്കൊപ്പം പരിശീലനം നൽകി തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam