സ്പൈഡർ മാൻ 4 എപ്പോൾ? ടോം ഹോളണ്ടിന് പറയാനുള്ളത് !

APRIL 24, 2024, 12:36 PM

സിനിമ പ്രേമികളെ ഏറെ ആകർഷിച്ച ചിത്രമാണ് സ്‌പൈഡർമാൻ ഫ്രാഞ്ചൈസി. ഒരു പ്രത്യേക ഫാൻ ബേസ് തന്നെ ചിത്രങ്ങൾക്കുണ്ട്.  അതുപോലെ സ്പൈഡർ മാൻ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് ടോം ഹോളണ്ട്. ഇപ്പോഴിതാ സ്പൈഡർ മാൻ 4-നെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവയ്ക്കുകയാണ് താരം. 

“എപ്പോഴും സ്‌പൈഡർമാൻ സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു എന്നതാണ് ലളിതമായ ഉത്തരം. എൻ്റെ ജീവിതത്തിനും കരിയറിനും ഞാൻ കടപ്പെട്ടിരിക്കുന്നത് സ്പൈഡർമാനോടാണ്.

അതിനാൽ, ലളിതമായ ഉത്തരം അതെ എന്നതാണ്''. സ്‌പൈഡർമാൻ്റെ നാലാം ഭാഗവുമായി തിരിച്ചെത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഡെഡ്‌ലൈൻ ഹോളിവുഡിനോട്  ടോം ഹോളണ്ട് പറഞ്ഞു. എല്ലാവരും സ്പൈഡർ മാൻ 4 സംഭവിക്കാൻ ആഗ്രഹിക്കുന്നു. ഞാനും ആ പ്രതീക്ഷയിലാണ്  ഹോളണ്ട് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

സ്പൈഡർ മാൻ: നോ വേ ഹോം 2021 ഡിസംബറിലാണ്  പുറത്തിറങ്ങിയത്. ചിത്രത്തിൽ  സെൻഡയ, ടോബി മാഗ്വയർ, ആൻഡ്രൂ ഗാർഫീൽഡ്, ജേക്കബ് ബറ്റലോൺ, ബെനഡിക്റ്റ് കംബർബാച്ച്, ബെനഡിക്റ്റ് വോംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam