ഒരു ഗ്യാങ്സ്റ്റർ ചിത്രം കൂടി! വെട്രിമാരനും  സിലമ്പരസൻ ടിആർ ഉം ഒന്നിക്കുന്നു 

JUNE 10, 2025, 8:33 PM

സംവിധായകൻ വെട്രിമാരനും നടൻ സിലമ്പരസൻ ടിആർ (എസ്.ടി.ആര്‍) ഉം ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വെട്രിമാരന്റെ ‘വട ചെന്നൈ’(2018) എന്ന ധനുഷ് നായകനായ ഹിറ്റ് ചിത്രത്തിന് സമാനമായ പാശ്ചത്തലത്തില്‍‌ ഒരു ഗ്യാങ്‌സ്റ്റർ ആക്ഷൻ ഡ്രാമയാണ് പുതിയ പ്രോജക്ട് എന്നാണ് റിപ്പോര്‍ട്ട്. 

 ഇരുവരും ഒന്നിക്കുന്ന ചിത്രം വടക്കന്‍ ചെന്നൈയുടെ പശ്ചാത്തലത്തിലുള്ള ഒരു അധോലോക കഥയാണ് ആവിഷ്കരിക്കുക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനോടൊപ്പം തന്നെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘വാടിവാസൽ’ പ്രീ പ്രൊഡക്ഷനും വെട്രിമാരൻ മുന്നോട്ട് കൊണ്ടുപോകുന്നു എന്നാണ് വിവരം.

vachakam
vachakam
vachakam

അതേ സമയം എസ്ടിആര്‍ 49 വെട്രിമാരന്‍ ചിത്രം ആയിരിക്കും എന്നാണ് പുതിയ വിവരം. നേരത്തെ വിടുതലെ 2 സമയത്ത് തന്നെ ഈ ചിത്രം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ‘വാടിവാസൽ’ എടുക്കും മുന്‍പ് വെട്രിയുടെ അടുത്ത ചിത്രം എസ്ടിആര്‍ പടം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ചിത്രം ജൂണ്‍ അവസാനത്തോടെയോ, അല്ലെങ്കില്‍ ജൂലൈ ആദ്യമോ ആരംഭിക്കും എന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam