പ്രഭാസ് നായകനായ 'സ്പിരിറ്റ്' എന്ന ചിത്രത്തിന്റെ കഥ തന്റെ അനുവാദമില്ലാതെ ഒരു താരം പുറത്തുവിട്ടെന്ന ആരോപണവുമായി തെലുങ്ക് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. 'ഡേർട്ടി പിആർ ഗെയിം' എന്ന ഹാഷ്‌ടാഗോടെയാണ് സന്ദീപ് റെഡ്ഡി വംഗ നടന്റെ പേര് പറയാതെ ആരോപണം ഉന്നയിച്ചത്. സംവിധായകൻ ലക്ഷ്യമിടുന്നത് ദീപിക പദുക്കോണിനെ തന്നെയാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.
‘‘ഒരു അഭിനേതാവിനോട് ഒരു കഥ പറയുമ്പോൾ ഞാൻ നൂറ് ശതമാനം വിശ്വാസം അവരിൽ അർപ്പിക്കുന്നുണ്ട്. വാക്കാൽ പറയാത്ത ഒരു എൻഡിഎ (നോൺ ഡിസ്ക്ലോഷർ എഗ്രിമന്റ്) ഇവിടെയുണ്ടാകും.. എന്നാൽ ഇങ്ങനൊരു പ്രവൃത്തി ചെയ്തതിലൂടെ, നിങ്ങൾ എത്തരത്തിലുള്ള വ്യക്തിയാണെന്ന് സ്വയം വെളിപ്പെടുത്തിക്കഴിഞ്ഞു. ഒരു യുവ നടനെ താഴ്ത്തിക്കെട്ടി കഥ ലീക്ക് ആക്കുന്നതാണോ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിങ്ങളുടെ ഫെമിനിസം? ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, എന്റെ കഴിവുകൾക്ക് പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനമുണ്ട്. നിങ്ങൾക്ക് അത് മനസിലായിട്ടില്ല. നിങ്ങൾക്ക് അത് മനസിലാവുകയുമില്ല. ഒരിക്കലും.... അടുത്ത തവണ നിങ്ങൾ കഥ മുഴുവൻ പറഞ്ഞോളൂ.എങ്കിലും എനിക്ക് കുഴപ്പമില്ല.’’- സന്ദീപ് റെഡ്ഡി വാങ്ക എക്സിൽ കുറിച്ചു.
ദീപിക പദുകോണിനെ ആയിരുന്നു ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീപികയുടെ ചില ഡിമാന്റുകള്‍ അംഗീകരിക്കാന്‍ ആവാത്തതിനാല്‍ അവരെ സിനിമയില്‍ നിന്നും സന്ദീപ് മാറ്റുകയായിരുന്നു. തുടര്‍ന്ന് തൃപ്തി ദിമ്രി ചിത്രത്തിലെ നായികയാവുന്നു എന്ന് സന്ദീപ് റെഡ്ഡി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
എട്ട് മണിക്കൂറാണ് ദീപിക സന്ദീപിനോട് ആവശ്യപ്പെട്ട ജോലി സമയം. അതില്‍ ആറ് മണിക്കൂറ് മാത്രമെ ഷൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും അവര്‍ പറഞ്ഞു. പിന്നെ പ്രതിഫലത്തിന് പുറമെ സിനിമയുടെ ലാഭത്തിന്റെ ഒരു ശതമാനവും ദീപിക ആവശ്യപ്പെട്ടിരുന്നു. കൂടാതെ തെലുങ്ക് ഡയലോഗുകള്‍ അവര്‍ സംസാരിക്കില്ലെന്നും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാമായിരുന്നു ദീപിക സന്ദീപിന് മുന്നില്‍ വെച്ച ഡിമാന്റുകള്‍. ഇത് അംഗീകരിക്കാനാവാത്തതിനാലാണ് സംവിധായകന്‍ ദീപികയെ സിനിമയില്‍ നിന്നും മാറ്റിയതെന്നാണ് സൂചന.
അതേസമയം ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. സ്പിരിറ്റ് ഒരു പൊലീസ് ഡ്രാമയാണ്. പ്രഭാസ് ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുക. ഭൂഷന്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഹൈദരാബാദിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നടക്കുക. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. 2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്