മഹേഷ് നാരായണൻ ബോളിവുഡിലേക്ക്? നായകൻ സൽമാൻ ഖാൻ

MAY 30, 2025, 8:02 AM

സംവിധായകൻ മഹേഷ് നാരായണൻ ബോളിവുഡിൽ  അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സൽമാൻ ഖാന്‍ നായകനായെത്തുന്ന ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയിൽ വച്ച് സൽമാൻ ഖാനോട് മഹേഷ് നാരായണൻ ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്ഷൻ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.

ചിത്രത്തിന്റെ ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെങ്കിലും, കഥയുടെ പ്രമേയം നടന് ഇഷ്ടമായെന്നും വരും മാസങ്ങളിൽ ഒരു പൂർണമായ തിരക്കഥ കേൾക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

സൽമാന്റെ സഹോദരി അൽവിര ഖാൻ അഗ്നിഹോത്രി ആകും ഈ പ്രൊജക്ട് ഒരുക്കുന്നത്. ഇവരുടെ തന്നെ റീൽ ലൈഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആയിരിക്കും സിനിമ നിർമിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam