ലോകമെമ്പാടുമുള്ള ഫാന്റസി പ്രേമികൾ കാത്തിരിക്കുന്ന 'ദി ലോർഡ് ഓഫ് ദി റിംഗ്‌സ്: ദി റിംഗ്‌സ് ഓഫ് പവർ' മൂന്നാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 11-ന് സീസൺ 3 സ്ട്രീമിംഗ് ആരംഭിക്കുമെന്ന് ആമസോൺ പ്രൈം വീഡിയോ തങ്ങളുടെ വാർഷിക പരിപാടിയിൽ അറിയിച്ചു. ജെ.ആർ.ആർ. ടോൾകീന്റെ പ്രശസ്തമായ നോവലുകളിലെ പശ്ചാത്തല കഥകളെ ആസ്പദമാക്കിയാണ് ഈ പരമ്പര ഒരുങ്ങുന്നത്.
രണ്ടാം സീസണിലെ സംഭവങ്ങൾക്ക് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് മൂന്നാം സീസൺ പറയുന്നത്. സൗറോണും എൽവ്‌സും തമ്മിലുള്ള യുദ്ധം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലഘട്ടമാണ് ഇതിൽ ദൃശ്യവൽക്കരിക്കുന്നത്. ലോകത്തെ മുഴുവൻ അടക്കിഭരിക്കാനുള്ള 'ഏക മോതിരം' നിർമ്മിക്കാനുള്ള ഇരുണ്ട പ്രഭുവായ സൗറോണിന്റെ തീവ്രശ്രമങ്ങളാണ് ഈ സീസണിലെ പ്രധാന ആകർഷണം.
ചാർളി വിക്കേഴ്‌സ് സൗറോണായി വീണ്ടും എത്തുമ്പോൾ, ക്ലാർക്ക്,റോബർട്ട് അരാമായോ, ജെമി കാംബെൽ ബോവർ, എഡി മാഴ്സൺ, ഇസ്മായിൽ ക്രൂസ് കോർഡോവ തുടങ്ങിയവരും പുതിയ സീസണിന്റെ ഭാഗമാണ്.
ജെ.ഡി. പെയ്ൻ, പാട്രിക് മക്കേ എന്നിവർ ചേർന്നാണ് പരമ്പര വികസിപ്പിച്ചിരിക്കുന്നത്. 'ദി ലോർഡ് ഓഫ് ദി റിംഗ്‌സ്' സിനിമകളിലെ കഥ നടക്കുന്നത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള 'സെക്കൻഡ് ഏജ്' കാലഘട്ടത്തെയാണ് ഈ പരമ്പര പരിചയപ്പെടുത്തുന്നത്. ആധുനിക സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ വെബ് സീരീസുകളിൽ ഒന്നാണിത്. സൗറോണിന്റെ യഥാർത്ഥ മുഖവും അധികാരത്തിലേക്കുള്ള വളർച്ചയും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
