ഓണം ബോക്സ് ഓഫീസിൽ തൂത്തുവാരിയിരിക്കുകയാണ് ലോക: ചാപ്റ്റർ 1 – ചന്ദ്ര.നാലു ദിവസം കൊണ്ട് അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രം നേടിയത്.ആദ്യ ദിവസം ചിത്രം കേരളത്തിൽ നിന്നും കളക്റ്റ് ചെയ്തത് 3.20 കോടിയാണ്. രണ്ടാം ദിവസം 4.50 കോടി, മൂന്നാം ദിവസം 9 കോടി, നാലാം ദിവസം 11.50 കോടി എന്നിങ്ങനെ കോടികൾ ഇതിനോടകം വാരിക്കഴിഞ്ഞു. ഞായറാഴ്ച മാത്രം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് 28.4 കോടി ഗ്രോസാണ്.
2013-ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ദൃശ്യത്തിന്റെ 62 കോടി എന്ന ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ലോക ഇതിനകം മറികടന്നു കഴിഞ്ഞു. ഫെസ്റ്റിവൽ സീസൺ ആയതിനാൽ ചിത്രം അതിവേഗം 100 കോടി ക്ലബിൽ പ്രവേശിക്കുമെന്ന് പ്രവചിക്കുകയാണ് ട്രേഡ് അനലിസ്റ്റുകൾ. ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഹോളിവുഡ് ലെവലിലുള്ള മേക്കിംഗ് എന്നൊക്കെയാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.
വിദേശമാർക്കറ്റിലും ചിത്രം നല്ല രീതിയിൽ കളക്ഷൻ നേടി മുന്നേറുകയാണ്. പ്രത്യേകിച്ച് അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ലോക ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 4 മില്യൺ (₹35 കോടി) കടന്നു എന്നും റിപ്പോർട്ടുണ്ട്. നാലു ദിവസം പിന്നിടുമ്പോൾ ഇതോടെ ചിത്രത്തിന്റെ ലോകവ്യാപകമായ കളക്ഷൻ 63 കോടി കടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്